x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഭി​മ​ന്യു വ​ധ​ക്കേ​സ്; രേ​ഖ​ക​ള്‍ ല​ഭി​ച്ചി​ല്ലെ​ന്നു പ​രാ​തി, സാ​ക്ഷി​വി​സ്താ​രം ത​ട​സ​പ്പെ​ട്ടു 

വെബ് ഡെസ്ക്
Published: November 29, 2026 07:40 AM IST | Updated: November 29, 2026 07:40 AM IST

കൊ​ച്ചി: രേ​ഖ​ക​ള്‍ ല​ഭി​ച്ചി​ല്ലെ​ന്ന പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് അ​ഭി​മ​ന്യു വ​ധ​ക്കേ​സി​ലെ ഇ​ന്ന​ല​ത്തെ സാ​ക്ഷി​വി​സ്താ​രം ഏ​റെ​നേ​രം ത​ട​സ​പ്പെ​ട്ടു. ത​ഹ​സി​ല്‍​ദാ​ര്‍ വൃ​ന്ദാ​ദേ​വി​യു​ടെ വി​സ്താ​ര​ത്തി​നി​ടെ എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ലാ​ണു നാ​ട​കീ​യ സം​ഭ​വ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്. കേ​സി​ല്‍ പ്ര​തി​ക​ളു​ടെ തി​രി​ച്ച​റി​യ​ല്‍ പ​രേ​ഡി​ന് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്ന ത​ഹ​സി​ല്‍​ദാ​റു​ടെ വി​സ്താ​രം പി​ന്നീ​ട് പു​ന​രാ​രം​ഭി​ക്കു​ക​യും ചെ​യ്തു.

ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​ടെ പ​ക​ര്‍​പ്പ് ല​ഭി​ച്ചി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​ഭാ​ഗം എ​തി​ര്‍​പ്പ് ഉ​ന്ന​യി​ച്ച​തോ​ടെ​യാ​ണു വി​സ്താ​രം താ​ത്കാ​ലി​ക​മാ​യി ത​ട​സ​പ്പെ​ട്ട​ത്. തി​രി​ച്ച​റി​യ​ല്‍ പ​രേ​ഡി​നാ​യി 2018ല്‍ ​അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്കു ന​ല്‍​കി​യ അ​പേ​ക്ഷ, ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ത​ഹ​സി​ല്‍​ദാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി എ​ഡി​എം പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് എ​ന്നി​വ​യു​ടെ പ​ക​ര്‍​പ്പു​ക​ള്‍ പ്ര​തി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ള്‍​ക്കെ​തി​രേ പ്രോ​സി​ക്യൂ​ഷ​ന്‍ ഹാ​ജ​രാ​ക്കു​ന്ന രേ​ഖ​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടാ​ത്ത​വ രേ​ഖ​പ്പെ​ടു​ത്ത​രു​തെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

രേ​ഖ​ക​ള്‍ നേ​ര​ത്തേ ന​ല്‍​കി​യ​താ​ണെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദി​ച്ചെ​ങ്കി​ലും പ​രി​ശോ​ധ​ന​യി​ല്‍ പ​ക​ര്‍​പ്പ് ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നു വ്യ​ക്ത​മാ​യി. ഇ​തേ​ത്തു​ട​ര്‍​ന്ന് വി​സ്താ​രം നി​ര്‍​ത്തി​വ​ച്ചെ​ങ്കി​ലും പ​ക​ര്‍​പ്പു​ക​ള്‍ ല​ഭ്യ​മാ​ക്കി​യ​ശേ​ഷം ന​ട​പ​ടി​ക​ള്‍ പു​ന​രാ​രം​ഭി​ച്ചു. തു​ട​ര്‍​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ ഭാ​ഗ​ത്തു​നി​ന്നു​ള്ള വി​സ്താ​രം പൂ​ര്‍​ത്തി​യാ​ക്കി. നാ​ളെ എ​തി​ര്‍​വി​സ്താ​രം ന​ട​ക്കും.

Tags : Abhimanyu murder case documents witness examination stalled Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up