ഇന്ത്യൻ ഫോറിൻ സർവീസ് ലഭിച്ച ഡോ. ആതിര സുഗതൻ അധ്യാപകൻ ഡോ. ജോബിൻ എസ് കൊട്ടാരത്തിനൊപ്പം അക്കാദമിയി
തിരുവനന്തപുരം: വീൽചെയറിൽനിന്ന് ആദ്യമലയാളിയായി ഡോ. ആതിര സുഗതൻ ഇന്ത്യൻ ഫോറിൻ സർവീസിലേക്ക്. ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ 483-ാം റാങ്ക് നേടിയ ഡോ. ആതിരയ്ക്ക് ഐഎഫ്എസിൽ പ്രവേശിക്കാനുള്ള കത്ത് കേന്ദ്ര പേഴ്സണൽ ആൻഡ് ട്രെയിനിംഗ് മന്ത്രാലയത്തിൽനിന്ന് ഇന്നലെ ലഭിച്ചു.
ബംഗളൂരുവിൽ ബിഡിഎസിനു പഠിക്കുന്പോൾ 2016ലുണ്ടായ ബൈക്ക പകടത്തെത്തുടർന്ന് അരയ്ക്കു കീഴോട്ട് തളർന്ന ആതിരയുടെ ജീവിതം മാറ്റിമറിച്ചത്, ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കുവേണ്ടി തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അബ്സൊല്യൂട്ട് ഐഎഎസ് അക്കാദമിയുടെ ഡയറക്ടറും മോട്ടിവേഷണൽ സ്പീക്കറുമായ ഡോ. ജോബിൻ എസ്. കൊട്ടാരം ആരംഭിച്ച "പ്രൊജക്ട് ചിത്രശലഭം ’എന്ന സൗജന്യ സിവിൽ സർവീസ് പരിശീലന പദ്ധതിയിലെ ആദ്യ വിദ്യാർഥിയായി പ്രവേശനം ലഭിച്ചതോടെയാണ്.
പ്രിലിംസ്, മെയിൻസ്, ഇന്റർവ്യൂ എന്നീ മൂന്നു ഘട്ടങ്ങളിലായാണ് അബ്സൊല്യൂട്ട് അക്കാദമിയിലെ പരിശീലനം.
2021ൽ പരിശീലനം ആരംഭിച്ച ഡോ. ആതിര നാലാമത്തെ ശ്രമത്തിലാണ് ഐഎഫ്എസ് എന്ന ചരിത്ര നേട്ടം സ്വന്തമാക്കുന്നത്. ഷെറിൻ ഷഹാന, എ.കെ ശാരിക തുടങ്ങിയവരൊക്ക "പ്രൊജക്ട് ചിത്രശലഭം’ വഴിയാണ് ഇതിനകം സിവിൽ സർവീസിലെത്തിയത്. മലയാള സാഹിത്യമായിരുന്നു ഓപ്ഷണൽ വിഷയമായി തെരെഞ്ഞെടുത്തത്.
കോഴിക്കോട് കുന്നമംഗലം സ്വദേശിനിയാണ്. അച്ഛൻ: കിഴക്കതൊടി സുഗതൻ, അമ്മ: മിനി. സഹോദരി: അനഘ.
Tags : Dr. Athira Sugathan wheelchair t IFS Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash