പ്രതീകാത്മക ചിത്രം
വൈപ്പിൻ : ഗജകേസരി നായരമ്പലം രാജശേഖരൻ ചരിഞ്ഞു. 48 വയസായിരുന്നു. ദീർഘകാലമായി കരയോഗം വക ആനത്തറയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ ഏഴോടെയാണ് അന്ത്യം . അവസാന ആനയും വിട ചൊല്ലിയതോടെ നായരമ്പലം നായർ കരയോഗത്തിന്റെ ആനക്കൊട്ടിൽ ശൂന്യമായി.
2000 ഒക്ടോബറിൽ കൊട്ടാരക്കര ഓടനാവട്ടം ബാലകൃഷ്ണപിള്ളയിൽനിന്ന് ആണ് കരയോഗം രാജശേഖരനെ വാങ്ങിയത്. തുടർന്ന് കാൽ നൂറ്റാണ്ട് കാലത്തോളം പൂരപ്പറമ്പുകളിൽ ആനപ്രേമികളുടെ ഹരമായി രാജശേഖരൻ നിലകൊണ്ടു.
രാജശേഖരൻചരിഞ്ഞ വാർത്തയറിഞ്ഞ് നാനാഭാഗങ്ങളിൽ നിന്നും ആനപ്രേമികൾ നായരമ്പലത്തെത്തിയിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ച ശേഷം ജഡം മറവുചെയ്യാനായി കോടനാട്ടേക്ക് കൊണ്ടുപോയി.
Tags : Gajakesari Nayarambalam Rajashekharan Passes Away Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash