x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൈകോർക്കാം കായലിനായി: പ്രമുഖരുടെ പ്രതികരണങ്ങൾ

കൈകോർക്കാം കായലിനായി
Published: November 17, 2026 01:30 AM IST | Updated: November 17, 2026 01:30 AM IST

കായലിന്‍റെ സംഭരണശേഷി വര്‍ധിപ്പിക്കണം

വേ​മ്പ​നാ​ട്ടു കാ​യ​ലി​നെ സം​ബ​ന്ധി​ച്ച് ശ​രി​യാ​യ പ​ഠ​നം ന​ട​ത്തി​യ ദീ​പി​ക​യെ​യും ത​യാ​റാ​ക്കി​യ ലേ​ഖ​ക​നെ​യും അ​ഭി​ന​ന്ദി​ക്കു​ന്നു. വേ​മ്പ​നാ​ട്ടു കാ​യ​ലി​ന്‍റെ പ​രി​സ്ഥിതി പ്ര​ശ്‌​ന​ങ്ങ​ള്‍ ശ​രി​ക്കും മ​ന​സി​ലാ​ക്കി വേ​ണം കാ​യ​ലി​നെ സം​ര​ക്ഷി​ക്കാ​ന്‍.

വേ​ലി​യേ​റ്റസ​മ​യ​ത്ത് വെ​ള്ളം ക​യ​റാ​നും വേ​ലി​യി​റ​ക്ക​ത്തി​ല്‍ ഇ​റ​ങ്ങാ​നു​മു​ള്ള ബാ​ല​ന്‍സിം​ഗ് കാ​യ​ലി​നു ന​ഷ്ട​പ്പെ​ട്ടു. കാ​യ​ലി​ന്‍റെ അ​ടി​ത്ത​ട്ട് പൊ​ങ്ങി​യ​തു മൂ​ല​മാ​ണ് ഇ​ങ്ങ​നെ സം​ഭ​വി​ക്കു​ന്ന​ത്. കാ​യ​ല്‍ വെ​ള്ളം എ​ടു​ക്കു​ന്നി​ല്ല. മീ​ന​ച്ചി​ലാ​ര്‍, പ​മ്പ​യാ​ര്‍, മ​ണി​മ​ല​യാ​ര്‍, അ​ച്ച​ന്‍കോ​വി​ലാ​ര്‍, മൂ​വാ​റ്റു​പു​ഴ​യാ​ര്‍ തു​ട​ങ്ങി അ​ഞ്ചു ന​ദി​ക​ളി​ലെ വെ​ള്ള​മാ​ണ് കാ​യ​ലി​ലെ​ത്തു​ന്ന​ത്. അ​ടി​ത്ത​ട്ട് പൊ​ങ്ങി​യ​തി​നാ​ല്‍ കാ​യ​ല്‍ വെ​ള്ളം എ​ടു​ക്കു​ന്നി​ല്ല. ശ​രി​ക്കും വേ​മ്പ​നാ​ട്ടു കാ​യ​ല്‍ ശ്വാ​സം മു​ട്ടു​ക​യാ​ണ്.

അ​ടി​ത്ത​ട്ട് ഉ​യ​ര്‍ന്നുനി​ല്‍ക്കു​ന്ന​തി​നാ​ല്‍ ഓ​ക്‌​സി​ജ​ന്‍ ലെ​വ​ലും കു​റ​ഞ്ഞു. കാ​യ​ലി​ന്‍റെ സം​ഭ​ര​ണശേ​ഷി വ​ര്‍ധി​പ്പി​ക്കു​ന്ന​തി​നാ​യി അ​ടി​യ​ന്ത​ര​മാ​യ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​ക​ണം. നി​യ​മ​സ​ഭ​യി​ല്‍ വി​ഷ​യം അ​വ​ത​രി​പ്പി​ച്ച​പ്പോ​ള്‍ സ്പീ​ക്ക​ര്‍ എ​ന്ന നി​ല​യി​ല്‍ ഞാ​ന്‍ വി​ഷ​യ​ത്തി​ല്‍ ശ​ക്ത​മാ​യി ഇ​ട​പെ​ട്ടു. ഉ​ട​ന്‍ത​ന്നെ ന​ട​പ​ടി കൈ​കൊ​ള്ളു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​യു​ക​യും ചെ​യ്തു.

- തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍, നി​യ​മ​സ​ഭാ സ്പീ​ക്ക​ര്‍

 

K-Rail Survey

ജലവിഭവ വകുപ്പിന്‍റെ വാട്ടർ കോണ്‍ക്ലേവിൽ ചർച്ച ചെയ്യും

വേ​ന്പ​നാട്ടു കാ​യ​ൽ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി വി​ശ​ദീ​ക​രി​ച്ച് സെ​ബി​ൻ ജോ​സ​ഫ് ദീ​പി​ക​യി​ലെ​ഴു​തി​യ ‘കൈ​കോ​ർ​ക്കാം കാ​യ​ലി​നാ​യി' എ​ന്ന പ​ര​ന്പ​ര ശ്ര​ദ്ധ​യി​ൽ​പെ​ട്ടു. പ​ര​ന്പ​ര​യി​ൽ ഉ​ന്ന​യി​ച്ചി​ട്ടു​ള്ള വി​ഷ​യ​ങ്ങ​ൾ ജ​ല​സേ​ച​ന വ​കു​പ്പ് കൈ​കാ​ര്യം​ചെ​യ്യു​ന്ന മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ വ​ള​രെ ശ്ര​ദ്ധാ​പൂ​ർ​വ​മാ​ണ് വീ​ക്ഷി​ച്ച​ത്.

പ​ര​ന്പ​ര​യി​ൽ ഉ​ന്ന​യി​ക്ക​പ്പെ​ട്ട​തും നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട​തു​മാ​യ കാ​ര്യ​ങ്ങ​ൾ ജ​ല​വി​ഭ​വ വ​കു​പ്പി​ന്‍റെ വാ​ട്ട​ർ കോ​ണ്‍​ക്ലേ​വി​ൽ മു​ഖ്യ ച​ർ​ച്ചാ​വി​ഷ​യ​മാ​ക്കും. വേ​ന്പ​നാ​ട്ടു കാ​യ​ലി​ലേ​ക്കു​ള്ള തോ​ടു​ക​ളും ആ​റു​ക​ളും ചെ​ളി​യും മ​ണ്ണും നി​റ​ഞ്ഞ് അ​ട​ഞ്ഞി​രി​ക്കു​ക​യാ​ണ്. കാ​യ​ലി​ന്‍റെ സം​ഭ​ര​ണ​ശേ​ഷി കു​റ​ഞ്ഞു. ഇ​തി​നു പ​രി​ഹാ​ര​മാ​യി വേ​ന്പ​നാ​ട്ടു കാ​യ​ലി​നെ സം​ര​ക്ഷി​ക്കാ​ൻ ഒ​രു പൊ​തു പ്രോ​ജ​ക്‌​ട് ന​ട​പ്പാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു​ക​ഴി​ഞ്ഞു.

കാ​യ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​റി​ഗേ​ഷ​ൻ വ​കു​പ്പും വി​ശ​ദ​മാ​യി പ​ഠ​നം ന​ട​ത്തു​ക​യു​ണ്ടാ​യി. കു​ട്ട​നാ​ട്ടി​ലെ​യും അ​പ്പ​ർ​ കു​ട്ട​നാ​ട്ടി​ലെ​യും വെ​ള്ള​പ്പൊ​ക്കം ത​ട​യാ​ൻ ക​ഴി​യു​ന്നി​ല്ല. ഒ​രാ​ഴ്ച​വ​രെ നീ​ണ്ടു​നി​ൽ​ക്കു​ക​യാ​ണ് വെ​ള്ള​പ്പൊ​ക്കം. വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്നി​ല്ല. വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​നും സ്വ​ഭാ​വി​ക നീ​രൊ​ഴു​ക്കി​നും സം​വി​ധാ​ന​മു​ണ്ടാ​ക​ണം. ഇ​തി​നു പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ചീ​ഫ് എ​ൻ​ജി​നി​യ​റോ​ട് വി​ശ​ദ​മാ​യ പ്രോ​ജ​ക്‌​ട് ത​യാ​റാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. കൃ​ഷി, ഫി​ഷ​റീ​സ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ്ക​ളെ സം​യോ​ജി​പ്പി​ച്ചാ​യി​രി​ക്കും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ച കോ​മ​ണ്‍ പ്രോ​ജ​ക്‌​ട് രൂ​പ​പ്പെ​ടു​ത്തു​ന്ന​ത്.

വേ​ന്പ​നാ​ട്ടു കാ​യ​ലി​നെ ആ​ശ്ര​യി​ക്കു​ന്ന കാ​ർ​ഷി​ക മേ​ഖ​ല​യി​ലും മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ലും നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ളു​ണ്ട്. ഇ​തി​നും പ​രി​ഹാ​ര​മു​ണ്ടാ​ക​ണം. ഇ​റി​ഗേ​ഷ​ൻ, കൃ​ഷി, ഫി​ഷ​റീ​സ് വ​കു​പ്പു മ​ന്ത്രി​മാ​രു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം ര​ണ്ടു ത​വ​ണ ചേ​ർ​ന്നു​ക​ഴി​ഞ്ഞു. ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടു​മാ​യി ബന്ധപ്പെട്ടും പ്ര​ശ്ന​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നു. തോ​ന്നു​ന്പോ​ൾ തു​റ​ക്കു​ക​യും അ​ട​യ്ക്കു​ക​യും ചെ​യ്യു​ന്ന രീ​തി​യാ​ണു​ള്ള​ത്. ഇ​തു കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ, പ്ര​ത്യേ​കി​ച്ച് നെ​ൽ​ക​ർ​ഷ​ക​ർ​ക്ക് വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു. ബ​ണ്ട് തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു കാ​ർ​ഷി​ക ക​ല​ണ്ട​ർ രൂ​പീ​ക​രി​ക്കു​ക​യും ഈ ​ക​ല​ണ്ട​ർ അ​നു​സ​രി​ച്ച് സ​മ​യ​ബ​ന്ധി​ത​മാ​യി ബ​ണ്ട് തു​റ​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണം ന​ട​ത്താ​നും കോ​ട്ട​യം, ആ​ല​പ്പു​ഴ ക​ള​ക്‌​ട​ർ​മാ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

- മോ​ൻ​സ് ജോ​സ​ഫ്, സം​സ്ഥാ​ന ജ​ല​വി​ഭ​വ മ​ന്ത്രി

K-Rail Survey

വേ​മ്പ​നാ​ട് ലേ​ക്ക് അ​ഥോ​റി​റ്റി രൂ​പവത്കരിക്ക​ണം

വേ​ന്പ​നാ​ട്ടു കാ​യ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദീ​പി​ക​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ലേ​ഖ​ന പ​ര​ന്പ​ര വ​ള​രെ പ്രാ​ധാ​ന്യ​മേ​റി​യ​താ​ണ്. വേ​ന്പ​നാ​ട്ടു കാ​യ​ൽ ഇ​ന്നു നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​യും പ​രി​ഹാ​രമാ​ർ​ഗ​ങ്ങ​ളും വ​ള​രെ വി​ശ​ദ​മാ​യി പ്ര​തി​പാ​ദി​ക്കു​ന്നു​ണ്ട്.

ചി​ൽ​ക്ക ത​ടാ​ക സം​ര​ക്ഷ​ണ​ നടപടികളെയും ചി​ൽ​ക്ക അ​ഥോ​റി​ട്ടി​യെയും പ​ര​ന്പ​ര​യി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്. ഇ​തേ രീ​തി​യി​ൽ വേ​ന്പ​നാ​ട് ലേ​ക്ക് അ​ഥോ​റി​റ്റി രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് എം​പി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​പ്പോ​ൾ മു​ത​ൽ നി​ർ​ദേ​ശി​ക്കു​ന്ന​താ​ണ്.

എ​ന്നാ​ൽ, കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​ഭാ​വ​പൂ​ർ​ണ​മാ​യ സ​മീ​പ​നം സ്വീ​ക​രി​ച്ചി​ല്ല. ഇ​ത്ത​വ​ണ കേ​ന്ദ്രബ​ജ​റ്റി​ന്‍റെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്.

വേ​ന്പ​നാ​ട് ലേ​ക്ക് അ​ഥോ​റി​റ്റി രൂ​പീ​ക​രി​ക്ക​ണ​മെ​ന്നു വ​ള​രെ ശ​ക്ത​മാ​യി ഞാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. സം​സ്ഥാ​ന സ​ർ​ക്കാ​രും പ്രോ​ജ​ക്‌​ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​രും ഇ​ക്കാ​ര്യ​ത്തി​ൽ ശ​ക്ത​മാ​യ സ​മ്മ​ർ​ദം ചെ​ലു​ത്ത​ണം.

- കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി, കോ​ട്ട​യം

K-Rail Survey

വെള്ളമൊഴുക്ക് സുഗമമാക്കണം

ദീ​പി​ക​യി​ൽ വ​ന്ന ‘കൈ​കോ​ർ​ക്കാം കാ​യ​ലി​നാ​യി' എ​ന്ന പ​ര​ന്പ​ര ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. അ​ടു​ത്ത​നാ​ളി​ലൊ​ന്നും വേ​ന്പ​നാ​ട്ടു കാ​യ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ ഇ​ത്ര​യും സ​മ​ഗ്ര​വും ആ​ധി​കാ​രി​ക​വു​മാ​യി അ​വ​ത​രി​പ്പി​ച്ച ഒ​രു ലേ​ഖ​നപ​ര​ന്പ​ര വ​ന്നി​ട്ടി​ല്ല. പ​ര​ന്പ​ര​യു​ടെ പേ​രു​പോ​ലെ​ത​ന്നെ കാ​യ​ലി​നാ​യി നാ​മെ​ല്ലാം കൈ​കോ​ർ​ക്കേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കു​ന്നു. വേ​ന്പ​നാ​ട്ടു കാ​യ​ൽ നേ​രി​ടു​ന്ന ഒ​ന്നാ​മ​ത്തെ വെ​ല്ലു​വി​ളി ആ​ഴം കു​റ​ഞ്ഞ​തും മ​ലി​നീ​ക​ര​ണ​വു​മാ​ണ്. ചെ​ളി​യും എ​ക്ക​ലും നീ​ക്കം ചെ​യ്യാ​ൻ ന​ട​പ​ടി​യു​ണ്ടാ​ക​ണം. തു​രു​ത്തു​ക​ൾ നീ​ക്ക​ണം.

കാ​യ​ലി​ലേ​ക്കു​ള്ള വെ​ള്ള​മൊ​ഴു​ക്കും കാ​യ​ലി​ൽ​നി​ന്ന് ക​ട​ലി​ലേ​ക്കു​ള്ള വെ​ള്ള​മൊ​ഴു​ക്കും സു​ഗ​മ​മാ​ക്ക​ണം. മ​ലി​നീ​ക​ര​ണം അ​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ തീ​വ്ര​ത​യി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​തി​നു പ​രി​ഹാ​ര​മു​ണ്ടാ​ക​ണം. ക​ട്ട​ കു​ത്താ​ൻ യ​ന്ത്രസം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളെ അ​നു​വ​ദി​ക്ക​ണം. ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട് മൂ​ന്നു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ അ​ട​യ്ക്കാ​തെ തു​റ​ന്നി​ട​ണം. ക​ർ​ഷ​ക​ർ​ക്ക് ആ​വ​ശ്യ​മെ​ങ്കി​ൽ ന​ഷ്‌​ട​പ​രി​ഹാ​രം ന​ൽ​ക​ണം. കേ​ന്ദ്ര-സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഈ ​പ​ര​ന്പ​ര​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തേ​ണ്ട​തു​ണ്ട്.

- അ​ഡ്വ. ​കെ. അ​നി​ൽ​കു​മാ​ർ, മീ​ന​ച്ചി​ലാ​ർ-​മീ​ന​ന്ത​റ​യാ​ർ-​കൊ​ടൂ​രാ​ർ ന​ദീ ​ പു​ന​ർ​സം​യോ​ജ​ന പ​ദ്ധ​തി കോ-​ഓ​ർ​ഡി​നേ​റ്റ​ർ

K-Rail Survey

വേ​ണം, നെ​ത​ർ​ല​ൻ​ഡ്സ് മോ​ഡ​ൽ

‘കൈ​കോ​ർ​ക്കാം കാ​യ​ലി​നാ​യി' എ​ന്ന ലേ​ഖ​ന പ​ര​ന്പ​ര വേ​ന്പ​നാ​ട്ടു കാ​യ​ലി​ന്‍റെ​യും കു​ട്ട​നാ​ടി​ന്‍റെ​യും ഇ​ന്ന​ത്തെ ദ​യ​നീ​യാ​വ​സ്ഥ​യു​ടെ നേ​ർ​ക്കാ​ഴ്ച​യാ​ണ്. ‘കു​റ​ച്ചു മീ​നും കു​റ​ച്ചു നെ​ല്ലും ന​ട​വ​ര​ന്പു​മാ​യി’ ന​മ്മു​ടെ പ​രി​മി​തി​ക​ൾ​ക്കു​ള്ളി​ൽ ഒ​തു​ങ്ങി​ക്കൂ​ട​ണം എ​ന്ന പ​ഴ​ഞ്ച​ൻ ചി​ന്താ​ഗ​തി മാ​റ്റി​വ​യ്ക്ക​ണം. ഇ​തി​ന് ശാ​സ്ത്രീ​യ​മാ​യ സാ​ങ്കേ​തി​ക പ​രി​ഹാ​ര​മാ​ണ് വേ​ണ്ട​ത്. ആ​ല​പ്പു​ഴ​യെ ‘കി​ഴ​ക്കി​ന്‍റെ വെ​നീ​സ്’ എ​ന്ന് വി​ളി​ക്കു​ന്ന​തി​ന് പ​ക​രം കു​ട്ട​നാ​ടി​നെ ‘ഇ​ന്ത്യ​യു​ടെ നെ​ത​ർ​ല​ൻ​ഡ്സ്’ ആ​ക്കി മാ​റ്റു​ക​യാ​ണു വേ​ണ്ട​ത് .

1900ൽ ​നെ​ത​ർ​ല​ൻ​ഡ്സി​ന്‍റെ 33% ഭാ​ഗ​വും സ​മു​ദ്ര​നി​ര​പ്പി​നു താ​ഴെ​യാ​യി​രു​ന്നു. എ​ന്നാ​ൽ 1919ൽ ​എ​ൻ​ജി​നി​യ​ർ കൊ​ർ​ണേ​ലി​യ​സ് ലെ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ർ വ​ട​ക്ക​ൻ ക​ട​ലി​നെ​തി​രേ ശാ​സ്ത്രീ​യ​മാ​യി പോ​രാ​ടി. 2023ൽ ​ഞാ​ൻ നേ​രി​ട്ടു സ​ന്ദ​ർ​ശി​ച്ച് പ​ഠി​ച്ച നെ​ത​ർ​ല​ൻ​ഡ്സി​ലെ ഫ്ലി​വോ​ലാ​ൻ​ഡ് കു​ട്ട​നാ​ടി​ന് ഏ​റ്റ​വും മി​ക​ച്ച മാ​തൃ​ക​യാ​ണ്. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് ആ​റു മു​ത​ൽ 10 അ​ടി വ​രെ താ​ഴ്ച​യി​ലു​ള്ള 2412 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്തൃ​തി​യു​ള്ള ആ ​പ്ര​ദേ​ശ​ത്തി​നു ചു​റ്റും ബ​ല​വ​ത്താ​യ ഒ​രൊ​റ്റ ബ​ണ്ടും, ജ​ല​നി​ര​പ്പു​യ​രു​ന്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​നി​വി​നു കാ​ത്തു​നി​ൽ​ക്കാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ട്ടോ​മാ​റ്റി​ക് പ​ന്പിം​ഗ് സം​വി​ധാ​ന​വു​മാ​ണു​ള്ള​ത്. ഇ​ന്ന് അ​വി​ടെ കൃ​ഷി​യും വ​ന​വും ടൂ​റി​സ​വും റെ​യി​ൽ​വേ​യും ഉ​ൾ​പ്പെ​ടെ ലോ​കോ​ത്ത​ര സൗ​ക​ര്യ​ങ്ങ​ളു​ണ്ട്.

കു​ട്ട​നാ​ടി​ന്‍റെ ഉ​യ​ർ​ത്തെ​ഴു​ന്നേ​ൽ​പ്പി​നാ​യി ഫി​ൻ​ല​ൻ​ഡി​ന്‍റെ ‘വാ​ട്ട​ർ​മാ​സ്റ്റ​ർ’ പോ​ലു​ള്ള ആ​ധു​നി​ക ഡ്രെ​ഡ്ജ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് കാ​യ​ലി​ലെ​യും ന​ദി​ക​ളി​ലെ​യും ചെ​ളി അ​ടി​യ​ന്ത​ര​മാ​യി നീ​ക്കം ചെ​യ്യ​ണം. മ​ണി​മ​ല, പ​ന്പ, അ​ച്ച​ൻ​കോ​വി​ൽ, മീ​ന​ച്ചി​ൽ ന​ദി​ക​ളു​ടെ ഒ​ഴു​ക്ക് ക്ര​മീ​ക​രി​ച്ച് കു​ട്ട​നാ​ടി​നെ ഏ​ഴ് ബ്ലോ​ക്കു​ക​ളാ​യി തി​രി​ക്ക​ണം.

ഓ​രോ ബ്ലോ​ക്കി​നും​ചു​റ്റും ഉ​യ​ര​മു​ള്ള ബ​ണ്ടു​ക​ൾ നി​ർ​മി​ച്ച് വെ​ള്ള​പ്പൊ​ക്കം നി​യ​ന്ത്രി​ക്ക​ണം. കാ​യ​ലി​ൽ​നി​ന്നു വാ​രി​യെ​ടു​ക്കു​ന്ന മ​ണ്ണും ചെ​ളി​യും ഉ​പ​യോ​ഗി​ച്ച് കാ​യ​ലി​ന്‍റെ ഇ​രു​ക​ര​ക​ളി​ലും ബ​ണ്ടു​ക​ൾ ബ​ല​പ്പെ​ടു​ത്തു​ക​യും ക​ണ്ട​ൽ​ക്കാ​ടു​ക​ൾ വ​ച്ചു​പി​ടി​പ്പി​ക്കു​ക​യും വേ​ണം. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് ടൂ​റി​സ്റ്റു​ക​ൾ​ക്കു ന​ട​ക്കാ​നും വി​ശ്ര​മി​ക്കാ​നും ക​ഴി​യു​ന്ന വി​ധ​ത്തി​ൽ ക​ട​ക​ളും ഹോ​ട്ട​ലു​ക​ളു​മു​ള്ള മ​നോ​ഹ​ര​മാ​യ ‘കാ​യ​ൽ വാ​ക്ക്’ നി​ർ​മി​ക്കാം.

ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കാ​യ​ൽ നി​ലം നി​ക​ത്തി​യോ, അ​ല്ലെ​ങ്കി​ൽ കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി​യോ​ടെ കാ​യ​ലി​ൽ പാ​തി​രാ​മ​ണ​ൽ മാ​തൃ​ക​യി​ൽ 1500 ഏ​ക്ക​റോ​ളം വ​രു​ന്ന ഒ​രു കൃ​ത്രി​മ ദ്വീ​പ് നി​ർ​മി​ച്ചോ അ​വി​ടെ ഒ​രു ‘കു​ട്ട​നാ​ട് എ​ക്സ്പീ​രി​യ​ൻ​സ് ടൗ​ണ്‍’ ഭാ​വ​ന ചെ​യ്യാ​വു​ന്ന​താ​ണ്. സി​യാ​ൽ മാ​തൃ​ക​യി​ൽ, മു​ഖ്യ​മ​ന്ത്രി ചെ​യ​ർ​മാ​നാ​യും സ​ത്യ​സ​ന്ധ​നും പ്ര​ഗ​ത്ഭ​നു​മാ​യ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ സി​ഇ​ഒ ആ​യും ഒ​രു പൊ​തു​മേ​ഖ​ലാ ക​ന്പ​നി രൂ​പീ​ക​രി​ച്ചാ​ൽ അ​ഞ്ചു വ​ർ​ഷംകൊ​ണ്ട് ഇ​ത് യാ​ഥാ​ർ​ഥ്യ​മാ​ക്കാം.

-ഫാ. ​സി​റി​യ​ക് തു​ണ്ടി​യി​ൽ സി​എം​ഐ,ഡ​യ​റ​ക്‌​ട​ർ, സ​മ​രി​റ്റ​ൻ ഫൗ​ണ്ടേ​ഷ​ൻ

K-Rail Survey

പു​ന​ർ​ജ​ലീ​ക​ര​ണ പ്ര​ക്രി​യ പു​നഃ​സ്ഥാ​പി​ക്ക​ണം

ലേ​ഖ​ന പ​ര​ന്പ​ര വ​ള​രെ ആ​ഴ​ത്തി​ലു​ള്ള​തും കാ​യ​ലി​ന്‍റെ ഇ​ന്ന​ത്തെ അ​വ​സ്ഥ​യു​ടെ യാ​ഥാ​ർ​ഥ്യം ഉ​ൾ​ക്കൊ​ള്ളു​ന്ന​തു​മാ​യി​രു​ന്നു. വി​ശ​ദ​മാ​യ ലേ​ഖ​ന പ​ര​ന്പ​ര ത​യാ​റാ​ക്കി​യ ദീ​പി​ക​യു​ടെ ശ്ര​മ​ത്തി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. മീ​ന​ച്ചി​ലാ​ർ, മൂവാ​റ്റു​പു​ഴ​യാ​ർ അ​ട​ക്ക​മു​ള്ള മ​ധ്യ​തി​രു​വ​താം​കൂ​റി​ലെ ന​ദി​ക​ളി​ലെ വെ​ള്ളം ചെ​ന്നെ​ത്തു​ന്ന വേ​ന്പ​നാ​ട്ടു കാ​യ​ൽ ഇ​ന്ന് ഒ​ഴു​ക്ക് നി​ല​ച്ചു നാ​ശ​ത്തി​ലാ​ണ്. കാ​യ​ലി​ന്‍റെ പു​ന​ർ​ജ​ലീ​ക​ര​ണ പ്ര​ക്രി​യ പു​നഃ​സ്ഥാ​പി​ക്ക​ണം.

കാ​യ​ൽ മാ​ലി​ന്യ​ങ്ങ​ളും എ​ക്ക​ലും അ​ടി​ഞ്ഞ​തി​നാ​ൽ വേ​ലി​യേ​റ്റ, വേ​ലി​യി​റ​ക്ക സ​മ​യ​ത്ത് കാ​യ​ലി​ൽ ന​ട​ന്നി​രു​ന്ന പു​ന​ർ​ജ​ലീ​ക​ര​ണ പ്ര​ക്രി​യ ന​ട​ക്കു​ന്നി​ല്ല. ഇ​തു പ​രി​ഹ​രി​ക്ക​ണ​മെ​ങ്കി​ൽ കാ​യ​ലി​ന്‍റെ നീ​രൊ​ഴു​ക്ക് വ​ർ​ധി​പ്പി​ച്ച് കാ​യ​ൽ സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്ത​ണം.

- അ​ജി കെ. ​ജോ​സ്, പ്ര​സി​ഡ​ന്‍റ്, അ​പ്പ​ർ കു​ട്ട​നാ​ട് വി​ക​സ​നസ​മി​തി

K-Rail Survey

പൊ​ൻ​മു​ട്ട ഇ​ടു​ന്ന താ​റാ​വി​നെ കൊ​ല്ല​രു​തേ!

വേ​ന്പ​നാ​ട്ടു കാ​യ​ലി​ന്‍റെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യു​ടെ ഒ​രു നേ​ർ ചി​ത്രീ​ക​ര​ണ​മാ​ണ് ലേ​ഖ​ന പ​ര​ന്പ​ര. ഫ​ല​പ്ര​ദ​മാ​യ പ​രി​ഹാ​ര നി​ർ​ദേ​ശ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, വോ​ട്ടു​ബാ​ങ്ക് രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ ഈ ​കാ​ല​ത്ത് രാ​ഷ്‌​ട്രീ​യ നേ​തൃ​ത്വ​ങ്ങ​ളും മാ​റി​മാ​റി വ​രു​ന്ന സ​ർ​ക്കാ​രു​ക​ളും കു​ട്ട​നാ​ടി​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു പ​രി​ഹ​രി​ക്കു​ന്ന​തി​നു പി​ന്നി​ലാ​ണ്. കു​ട്ട​നാ​ടി​ന്‍റെ പൊ​തു​വാ​യ പ്ര​ശ്ന​ങ്ങ​ൾ വേ​ന്പ​നാ​ട്ടു കാ​യ​ലി​നെ​യും ബാ​ധി​ച്ചി​ട്ടു​ണ്ട് എ​ന്ന​ത് ശ​രി​യാ​ണ്. പു​ഴ​ക​ളു​ടെ​യും കാ​യ​ലി​ന്‍റെ​യും തോ​ടു​ക​ളു​ടെ​യും ആ​ഴ​വും പ​ര​പ്പും കു​റ​ഞ്ഞി​ട്ടു​ണ്ട്. അ​ര​നൂ​റ്റാ​ണ്ടു മു​ന്പു​വ​രെ ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്കി​ൽ എ​ക്ക​ൽ വ​ലി​ഞ്ഞ് ക​ട​ലി​ലേ​ക്ക് ഒ​ഴു​കി​പോ​കു​മാ​യി​രു​ന്നു.

കു​ട്ട​നാ​ടി​ന്‍റെ​യും വേ​ന്പ​നാ​ട് കാ​യ​ലി​ന്‍റെ​യും സം​ര​ക്ഷ​ണ​ത്തി​നാ​യു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ:

1. ത​ണ്ണി​ർ​മു​ക്കം ബ​ണ്ട് വ​ർ​ഷം മു​ഴു​വ​ൻ തു​റ​ന്നി​ട​ണം. ബ​ണ്ട് ഉ​ണ്ടാ​യ​തി​നു​ശേ​ഷം ബ​ണ്ട് ര​ണ്ടു മാ​സ​ത്തേ​ക്ക് അ​ട​ച്ചി​ടു​ന്ന​തു​കൊ​ണ്ട് വേ​ലി​യേ​റ്റ​വും വേ​ലി​യി​റ​ക്ക​വും ഏ​താ​ണ്ട് നി​ല​ച്ച​തു​പോ​ലെ​യാ​യി.

2. ര​ണ്ടാം​കൃ​ഷി നി​രോ​ധി​ക്ക​ണം. കു​ട്ട​നാ​ടി​ന്‍റെ ഭൂ​പ്ര​കൃ​തി​ക്കും കാ​ലാ​വ​സ്ഥ​യ്ക്കും യോ​ജി​ച്ച​ത് ഒ​രു കൃ​ഷി​യാ​ണ്. പി​ന്നീ​ട് മ​ത്സ്യ​കൃ​ഷി​യും. പു​ഞ്ച​കൃ​ഷി​ക്ക് ശേ​ഷം പാ​ട​ശേ​ഖ​ര​ങ്ങ​ൾ ജ​ല​സം​ഭ​ര​ണി​ക​ൾ പോ​ലെ​യാ​ണ് നി​ല​നി​ന്നി​രു​ന്ന​ത്. ര​ണ്ടാം​കൃ​ഷി ചെ​യ്യു​ന്പോ​ൾ കു​ട്ട​നാ​ട്ടി​ലെ മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ല​നി​ര​ക്ക് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ച് വെ​ള്ള​പ്പൊ​ക്കം ഉ​ണ്ടാ​കു​ന്നു.

3. എ​സി ക​നാ​ൽ തു​റ​ക്ക​ണം. എ​സി ക​നാ​ൽ ഒ​ന്നാം​ക​ര മു​ത​ൽ നെ​ടു​മു​ടി വ​രെ​യും പി​ന്നെ നെ​ടു​മു​ടി മു​ത​ൽ പ​ള്ളാ​ത്തു​രു​ത്തി വ​രെ​യും അ​ട​ഞ്ഞാ​ണ് കി​ട​ക്കു​ന്ന​ത്. എ​സി ക​നാ​ലി​ന്‍റെ ത​ട​സ​ങ്ങ​ൾ നീ​ക്ക​ണം. വെ​ള്ള​പ്പൊ​ക്കം ത​ട​യു​ന്ന​തി​ന് ഇ​തു വ​ള​രെ സ​ഹാ​യ​ക​ര​മാ​യി​രി​ക്കും. എ​സി ക​നാ​ൽ തു​റ​ക്കു​ന്ന​തു​വ​ഴി അ​വി​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നു​ള്ള സാ​ധ്യ​ത​ക​ൾ തു​റ​ന്നു​കി​ട്ടും. ഉ​പ്പു​വെ​ള്ളം ക​യ​റു​ന്ന​ത് തെ​ങ്ങു​കൃ​ഷി​ക്കു ന​ല്ല​താ​ണ്. കാ​യ്ഫ​ലം കൂ​ടും. ചെ​മ്മീ​ൻ, ക​രി​മീ​ൻ, കൊ​ഞ്ച്, ക​ക്കാ​യി​റ​ച്ചി ഒ​ക്കെ സു​ല​ഭ​മാ​യി ഉ​ണ്ടാ​കും.

- തോ​മ​സ് ജ​യിം​സ്, പ്ര​സി​ഡ​ന്‍റ്, ഫ്ര​ണ്ട്സ് ഓ​ഫ് കു​ട്ട​നാ​ട്
- ടോം ​മാ​ത്യു കാ​യി​ത്ത​റ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി,ഫ്ര​ണ്ട്സ് ഓ​ഫ് കു​ട്ട​നാ​ട്

Tags : Storage capacity Various Leaders Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Backwaters

Recent News

Corehub Up