x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ. ​​​​​കെ.​​​​​പി. പ്ര​​​​​ഭാ​​​​​ക​​​​​ര​​​​​ന്‍​ നാ​​​​​യ​​​​​ര്‍: മ​ണ്ണി​ന്‍റെ ആ​ത്മാ​വ​റി​ഞ്ഞ ശാ​സ്ത്ര​പ്ര​തി​ഭ

ബി​​​​നു ജോ​​​​ർ​​​​ജ്
Published: November 17, 2026 01:35 AM IST | Updated: November 17, 2026 01:35 AM IST

ഡോ. ​​​​​കെ.​​​​​പി. പ്ര​​​​​ഭാ​​​​​ക​​​​​ര​​​​​ന്‍​ നാ​​​​​യ​​​​​ര്‍

ലോ​​​​​ക​​​​​പ്ര​​​​​ശ​​​​​സ്ത​​​​​നാ​​​​​യ മ​​​​​ല​​​​​യാ​​​​​ളി കൃ​​​​​ഷി ശാ​​​​​സ്ത്ര​​​​​ജ്ഞ​​​​​ന്‍ ഡോ. ​​​​​കെ.​​​​​പി. പ്ര​​​​​ഭാ​​​​​ക​​​​​ര​​​​​ന്‍ നാ​​​​​യ​​​​​രു​​​​​ടെ വി​​​​​യോ​​​​​ഗം രാ​​​​​ജ്യാ​​​​​ന്ത​​​​​ര​​​​​ത​​​​​ല​​​​​ത്തി​​​​​ല്‍ കാ​​​​​ര്‍​ഷി​​​​​ക​​​ലോ​​​​​ക​​​​​ത്തി​​​​​നു വ​​​​​ലി​​​​​യ ന​​​​​ഷ്‌​​​ട​​​മാ​​​​​ണ്. സ്റ്റാ​​​​​ന്‍​ഫ​​​​ഡ് സ​​​​​ര്‍​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യു​​​​​ടെ, ലോ​​​​​ക​​​​​ത്തി​​​​​ലെ മി​​​​​ക​​​​​ച്ച ര​​​​​ണ്ടു ശ​​​​​ത​​​​​മാ​​​​​നം ശാ​​​​​സ്ത്ര​​​​​ജ്ഞ​​​​​രു​​​​​ടെ പ​​​​​ട്ടി​​​​​ക​​​​​യി​​​​​ല്‍ ഇ​​​​​ടം​​​​​നേ​​​​​ടി​​​​​യ അ​​​​​ദ്ദേ​​​​​ഹം മ​​​​​ണ്ണ് ശാ​​​​​സ്ത്ര​​​​​ത്തി​​​​​ലും സു​​​​​സ്ഥി​​​​​ര കൃ​​​​​ഷി​​​​​രീ​​​​​തി​​​​​ക​​​​​ളി​​​​​ലും ന​​​​​ല്‍​കി​​​​​യ സം​​​​​ഭാ​​​​​വ​​​​​ന​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ അ​​​​​ന്താ​​​​​രാ​​​​​ഷ‌്ട്ര​​​​​ത​​​​​ല​​​​​ത്തി​​​​​ല്‍ ശ്ര​​​​​ദ്ധേ​​​​​യ​​​​​നാ​​​​​യി​​​​​രു​​​​​ന്നു. മ​​​​​ണ്ണി​​​​​ന്‍റെ ആ​​​​​ത്മാ​​​​​വ​​​​​റി​​​​​ഞ്ഞ്, സു​​​​​സ്ഥി​​​​​ര കൃ​​​​​ഷി​​​​​രീ​​​​​തി​​​​​ക​​​​​ള്‍​ക്കാ​​​​​യി ജീ​​​​​വി​​​​​തം ഉ​​​​​ഴി​​​​​ഞ്ഞു​​​​​വ​​​​​ച്ച ദീ​​​​​ര്‍​ഘ​​​​​ദ​​​​​ര്‍​ശി​​​​​യാ​​​​​യ വ​​​​​ലി​​​​​യ ശാ​​​​​സ്ത്ര​​​​​ജ്ഞ​​​നെ രാ​​​​​ജ്യം എ​​​​​ന്നും ആ​​​​​ദ​​​​​ര​​​​​വോ​​​​​ടെ ഓ​​​​​ര്‍​മി​​​​​ക്കും.
വി​​​​​ദേ​​​​​ശ​​​​​ത്തെ ഗ​​​​​വേ​​​​​ഷ​​​​​ണ ജീ​​​​​വി​​​​​ത​​​​​ത്തി​​​​​നു​​​ശേ​​​​​ഷം കേ​​​​​ര​​​​​ള​​​​​ത്തി​​​​​ല്‍ തി​​​​​രി​​​​​ച്ചെ​​​​​ത്തി​​​​​യ അ​​​​​ദ്ദേ​​​​​ഹം കോ​​​​​ഴി​​​​​ക്കോ​​​​​ട് കേ​​​​​ന്ദ്രീ​​​​​ക​​​​​രി​​​​​ച്ചാ​​​​​യി​​​​​രു​​​​​ന്നു പ്ര​​​​​വ​​​​​ര്‍​ത്തി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​ത്. പ​​​​​ത്ര​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ​​​​​യും ലേ​​​​​ഖ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ​​​​​യും ഇ​​​​​ന്ത്യ​​​​​ന്‍ കാ​​​​​ര്‍​ഷി​​​​​ക മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ പ്ര​​​​​ശ്‌​​​​​ന​​​​​ങ്ങ​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ചും ജൈ​​​​​വ​​​​​കൃ​​​​​ഷി​​​​​യു​​​​​ടെ പ്രാ​​​​​ധാ​​​​​ന്യ​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ചും അ​​​​​ദ്ദേ​​​​​ഹം നി​​​​​ര​​​​​ന്ത​​​​​രം എ​​​​​ഴു​​​​​തി.

കാ​​​​​ര്‍​ഷി​​​​​ക ശാ​​​​​സ്ത്ര​​​​​ത്തി​​​​​ന്‍റെ ‘ബൈ​​​​​ബി​​​​​ള്‍’ എ​​​​​ന്ന​​​​​റി​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന പ്ര​​​​​ശ​​​​​സ്ത അ​​​​​ന്താ​​​​​രാ​​​ഷ്‌​​​ട്ര പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​ര​​​​​ണ​​​​​മാ​​​​​യ ‘അ​​​​​ഡ്വാ​​​​​ന്‍​സ​​​​​സ് ഇ​​​​​ന്‍ അ​​​​​ഗ്രോ​​​​​ണ​​​​​മി’ എ​​​​​ന്ന ജേ​​​​​ണ​​​​​ലി​​​​​ലേ​​​​​ക്ക് എ​​​​​ട്ടുത​​​​​വ​​​​​ണ ലേ​​​​​ഖ​​​​​ന​​​​​ങ്ങ​​​​​ള്‍ എ​​​​​ഴു​​​​​താ​​​​​ന്‍ ക്ഷ​​​​​ണം ല​​​​​ഭി​​​​​ച്ച ഏ​​​​​ക ശാ​​​​​സ്ത്ര​​​​​ജ്ഞ​​​​​ന്‍ എ​​​​​ന്ന ബ​​​ഹു​​​മ​​​തി ഡോ. ​​​​​കെ.​​​​​പി. പ്ര​​​​​ഭാ​​​​​ക​​​​​ര​​​​​ന്‍​നാ​​​​​യ​​​​​രു​​​​​ടെ പേ​​​​​രി​​​​​ലാ​​​​​ണ്.
മ​​​​​ണ്ണി​​​​​ന്‍റെ ഫ​​​​​ല​​​​​ഭൂ​​​​​യി​​​​​ഷ്ഠ​​​​​ത കൃ​​​​​ത്യ​​​​​മാ​​​​​യി അ​​​​​ള​​​​​ക്കാ​​​​​നും രാ​​​​​സ​​​​​വ​​​​​ള​​​​​ങ്ങ​​​​​ളു​​​​​ടെ അ​​​​​മി​​​​​തോ​​​​​പ​​​​​യോ​​​​​ഗം കു​​​​​റ​​​​​യ്ക്കാ​​​​​നു​​​​​മാ​​​​​യി അ​​​​​ദ്ദേ​​​​​ഹം വി​​​​​ക​​​​​സി​​​​​പ്പി​​​​​ച്ചെ​​​​​ടു​​​​​ത്ത ‘ന്യൂ​​​​​ട്രി​​​​​യ​​​​​ന്‍റ് ബ​​​​​ഫ​​​​​ര്‍ പ​​​​​വ​​​​​ര്‍ ക​​​​​ണ്‍​സെ​​​​​പ്റ്റ്’ ഏ​​​​​റെ ശ്ര​​​​​ദ്ധ നേ​​​​​ടി​​​​​യി​​​​​രു​​​​​ന്നു. ഈ ​​​​​വി​​​​​പ്ല​​​​​വ​​​​​ക​​​​​ര​​​​​മാ​​​​​യ മ​​​​​ണ്ണ് പ​​​​​രി​​​​​പാ​​​​​ല​​​​​ന രീ​​​​​തി റോ​​​​​യ​​​​​ല്‍ സ്വീ​​​​​ഡി​​​​​ഷ് അ​​​​​ക്കാ​​​​​ദ​​​​​മി​​​​​യു​​​​​ടെ ആ​​​​​ള്‍​ട്ട​​​​​ര്‍​നേ​​​​​റ്റീ​​​​​വ് നൊ​​​ബേ​​​​​ല്‍ സ​​​​​മ്മാ​​​​​ന​​​​​ത്തി​​​​​നാ​​​​​യി നാ​​​​​മ​​​​​നി​​​​​ര്‍​ദേ​​​​​ശം ചെ​​​​​യ്യ​​​​​പ്പെ​​​​​ട്ടു.

മ​​​​​ഞ്ഞ​​​​​ള്‍, ഇ​​​​​ഞ്ചി, കു​​​​​രു​​​​​മു​​​​​ള​​​​​ക്, ഏ​​​​​ലം തു​​​​​ട​​​​​ങ്ങി​​​​​യ സു​​​​​ഗ​​​​​ന്ധ​​​​​വ്യ​​​​​ഞ്ജ​​​​​ന വി​​​​​ള​​​​​ക​​​​​ളു​​​​​ടെ കൃ​​​​​ഷി​​​​​രീ​​​​​തി​​​​​ക​​​​​ളെ​​​​​യും സ​​​​​മ്പ​​​​​ദ്‌​​​വ്യ​​​​​വ​​​​​സ്ഥ​​​​​യെ​​​​​യുംകു​​​​​റി​​​​​ച്ച് അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​​ട്ര പ്ര​​​​​സാ​​​​​ധ​​​​​ക​​​​​ര്‍ വ​​​​​ഴി നി​​​​​ര​​​​​വ​​​​​ധി ഗ്ര​​​​​ന്ഥ​​​​​ങ്ങ​​​​​ള്‍ അ​​​​​ദ്ദേ​​​​​ഹം ര​​​​​ചി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ഇ​​​​​ന്ത്യ​​​​​യി​​​​​ലെ ആ​​​​​ദ്യ​​​​​ത്തെ ശാ​​​​​സ്ത്രീ​​​​​യ ഇ-​​​​​ബു​​​​​ക്ക് പു​​​​​റ​​​​​ത്തി​​​​​റ​​​​​ക്കി​​​​​യെ​​​​​ന്ന ബ​​​​​ഹു​​​​​മ​​​​​തി​​​​​യും മ​​​​​റ്റാ​​​​​ര്‍​ക്കു​​​​​മ​​​​​ല്ല. ആ​​​​​ഗോ​​​​​ള​​​​​താ​​​​​പ​​​​​ന​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ പു​​​​​സ്ത​​​​​കം 2015ല്‍ ​​​​​ഐ​​​​​ക്യ​​​​​രാ​​​ഷ്‌​​​ട്ര​​​​​സ​​​​​ഭാ സെ​​​​​ക്ര​​​​​ട്ട​​​​​റി ജ​​​​​ന​​​​​റ​​​​​ല്‍ അ​​​​​ന്‍റോ​​​​​ണി​​​​​യോ ഗു​​​​​ട്ടെ​​​​​റ​​​​​സ് ആ​​​​​ണ് പ്ര​​​​​കാ​​​​​ശ​​​​​നം ചെ​​​​​യ്ത​​​​​ത്. ബെ​​​​​ല്‍​ജി​​​​​യ​​​​​ത്തി​​​​​ലെ റോ​​​​​യ​​​​​ല്‍ സൊ​​​​​സൈ​​​​​റ്റി​​​​​യി​​​​​ലും നാ​​​​​ഷ​​​​​ണ​​​​​ല്‍ സ​​​​​യ​​​​​ന്‍​സ് ഫൗ​​​​​ണ്ടേ​​​​​ഷ​​​​​നി​​​​​ലും പ്ര​​​​​ഫ​​​​​സ​​​​​റാ​​​​​യും ജ​​​​​ര്‍​മ​​​നി​​​​​യി​​​​​ലെ അ​​​​​ല​​​​​ക്‌​​​​​സാ​​​​​ണ്ട​​​​​ര്‍ ഫോ​​​​​ണ്‍ ഹും​​​​​ബോ​​​​​ള്‍​ട്ട് ഫൗ​​​​​ണ്ടേ​​​​​ഷ​​​​​നി​​​​​ല്‍ സീ​​​​​നി​​​​​യ​​​​​ര്‍ ഫെ​​​​​ല്ലോ​​​​​യാ​​​​​യും സേ​​​​​വ​​​​​നം ചെ​​​​​യ്യാ​​​​​ന്‍ ത​​​​​ക്ക​​​​​വ​​​​​ണ്ണം പ്ര​​​​​ഗ​​​​​ത്ഭ​​​​​നാ​​​​​യി​​​​​രു​​​​​ന്നു. നാ​​​​​ഷ​​​​​ണ​​​​​ല്‍ സ​​​​​യ​​​​​ന്‍​സ് ഫൗ​​​​​ണ്ടേ​​​​​ഷ​​​​​ന്‍റെ ‘നാ​​​​​ഷ​​​​​ണ​​​​​ല്‍ ചെ​​​​​യ​​​​​ര്‍’ പ​​​​​ദ​​​​​വി വ​​​​​ഹി​​​​​ച്ച ആ​​​​​ദ്യ​​​​​ത്തെ ഏ​​​​​ഷ്യ​​​​​ന്‍ ശാ​​​​​സ്ത്ര​​​​​ജ്ഞ​​​​​നും അ​​​​​ദ്ദേ​​​​​ഹ​​​​​മാ​​​​​ണ്. കാ​​​​​മ​​​​​റൂ​​​​​ണ്‍ റി​​​​​പ്പ​​​​​ബ്ലി​​​​​ക്, ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക തു​​​​​ട​​​​​ങ്ങി​​​​​യ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ലെ പ്ര​​​​​മു​​​​​ഖ സ​​​​​ര്‍​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​ക​​​​​ളി​​​​​ല്‍ ഉ​​​​​ന്ന​​​​​ത പ​​​​​ദ​​​​​വി​​​​​ക​​​​​ള്‍ വ​​​​​ഹി​​​​​ച്ച അ​​​​​ദ്ദേ​​​​​ഹം, റോ​​​​​ബ​​​​​ര്‍​ട്സ​​​​​ണ്‍ മെ​​​​​മ്മോ​​​​​റി​​​​​യ​​​​​ല്‍ സ്വ​​​​​ര്‍​ണ​​​​​മെ​​​​​ഡ​​​​​ല്‍ ഉ​​​​​ള്‍​പ്പ​ടെ നി​​​​​ര​​​​​വ​​​​​ധി ദേ​​​​​ശീ​​​​​യ-​​​​​അ​​​​​ന്ത​​​​​ര്‍​ദേ​​​​​ശീ​​​​​യ പു​​​​​ര​​​​​സ്‌​​​​​കാ​​​​​ര​​​​​ങ്ങ​​​​​ള്‍ ക​​​​​ര​​​​​സ്ഥ​​​​​മാ​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ണ്ട്.

ഡോ. ​​​​​എം.​​​​​എ​​​​​സ്. സ്വാ​​​​​മി​​​​​നാ​​​​​ഥ​​​​​ന്‍റെ ശ​​​​​ക്ത​​​​​നാ​​​​​യ വി​​​​​മ​​​​​ര്‍​ശ​​​​​ക​​​​​ന്‍

ഹ​​​​​രി​​​​​ത വി​​​​​പ്ല​​​​​വ​​​​​നാ​​​​​യ​​​​​ക​​​​​ന്‍ ഡോ. ​​​​​എം.​​​​​എ​​​​​സ്. സ്വാ​​​​​മി​​​​​നാ​​​​​ഥ​​​​​ന്‍റെ കാ​​​​​ര്‍​ഷി​​​​​ക ന​​​​​യ​​​​​ങ്ങ​​​​​ളു​​​ടെ​​​​​യും മാ​​​​​തൃ​​​​​ക​​​​​ക​​​​​ളു​​​ടെ​​​​​യും ശ​​​​​ക്ത​​​​​മാ​​​​​യ വി​​​​​മ​​​​​ര്‍​ശ​​​ക​​​നാ​​​യി​​​രു​​​ന്നു ഡോ. ​​​​​പ്ര​​​​​ഭാ​​​​​ക​​​​​ര​​​​​ന്‍ നാ​​​​​യ​​​​​ര്‍. സ്വാ​​​​​മി​​​​​നാ​​​​​ഥ​​​​​ന്‍ മു​​​​​ന്നോ​​​​​ട്ടു​​​​​വ​​​​​ച്ച പ​​​​​ല ന​​​​​യ​​​​​ങ്ങ​​​​​ളും ചെ​​​​​റു​​​​​കി​​​​​ട ക​​​​​ര്‍​ഷ​​​​​ക​​​​​രെ ക​​​​​ട​​​​​ക്കെ​​​​​ണി​​​​​യി​​​​​ലേ​​​​​ക്കും പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യി​​​​​ലേ​​​​​ക്കു​​​​​മാ​​​​​ണ് ന​​​​​യി​​​​​ച്ച​​​​​തെ​​​​​ന്ന് അ​​​​​ദ്ദേ​​​​​ഹം നി​​​​​ര​​​​​ന്ത​​​​​രം ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ണി​​​​​ച്ചു. അ​​​​​ത്യു​​​​​ത്പാ​​​​​ദ​​​​​നശേ​​​​​ഷി​​​​​യു​​​​​ള്ള വി​​​​​ത്തു​​​​​ക​​​​​ള്‍​ക്കൊ​​​​​പ്പം രാ​​​​​സ​​​​​വ​​​​​ള​​​​​ങ്ങ​​​​​ളും കീ​​​​​ട​​​​​നാ​​​​​ശി​​​​​നി​​​​​ക​​​​​ളും വ്യാ​​​​​പ​​​​​ക​​​​​മാ​​​​​യി ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന​​​​​ത് മ​​​​​ണ്ണി​​​​​ന്‍റെ സ്വാ​​​​​ഭാ​​​​​വി​​​​​ക ഫ​​​​​ല​​​​​ഭൂ​​​​​യി​​​​​ഷ്ഠ​​​​​ത ന​​​​​ശി​​​​​പ്പി​​​​​ക്കു​​​​​മെ​​​​​ന്നും ഇ​​​​​ത് ഇ​​​​​ന്ത്യ​​​​​ന്‍ കാ​​​​​ര്‍​ഷി​​​​​കമേ​​​​​ഖ​​​​​ല​​​​​യ്ക്ക് ദീ​​​​​ര്‍​ഘ​​​​​കാ​​​​​ലാ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ല്‍ ദോ​​​​​ഷം ചെ​​​​​യ്യു​​​​​മെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം ശ​​​​​ക്ത​​​​​മാ​​​​​യി വാ​​​​​ദി​​​​​ച്ചു. മ​​​​​ണ്ണി​​​​​ന്‍റെ സ്വാ​​​​​ഭാ​​​​​വി​​​​​ക ശേ​​​​​ഷി മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കി വ​​​​​ള​​​​​പ്ര​​​​​യോ​​​​​ഗം ന​​​​​ട​​​​​ത്തി​​​​​യാ​​​​​ല്‍ അ​​​​​നാ​​​​​വ​​​​​ശ്യ ചെ​​​​​ല​​​​​വു​​​​​ക​​​​​ളും ക​​​​​ര്‍​ഷ​​​​​ക​​​​​രു​​​​​ടെ സാ​​​​​മ്പ​​​​​ത്തി​​​​​ക ബാ​​​​​ധ്യ​​​​​ത​​​​​യും ഒ​​​​​ഴി​​​​​വാ​​​​​ക്കാ​​​​​മെ​​​​​ന്ന വാ​​​​​ദം ശ​​​​​രി​​​​​യാ​​​​​ണെ​​​​​ന്ന് പി​​​​​ന്നീ​​​​​ട് കാ​​​​​ലം തെ​​​​​ളി​​​​​യി​​​​​ച്ചു.

ഹ​​​​​രി​​​​​ത വി​​​​​പ്ല​​​​​വം ദോ​​​​​ഷ​​​​​മു​​​​​ണ്ടാ​​​​​ക്കു​​​​​മെ​​​​​ന്ന വാ​​​​​ദ​​​​​ത്തി​​​​​നി​​​​​ടെ, മ​​​​​ണ്ണി​​​​​ലെ പോ​​​​​ഷ​​​​​ക​​​​​ങ്ങ​​​​​ളു​​​​​ടെ ല​​​​​ഭ്യ​​​​​ത നി​​​​​ര്‍​ണ​​​​​യി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി ‘ന്യൂ​​​​​ട്രി​​​​​യ​​​​​ന്‍റ് ബ​​​​​ഫ​​​​​ര്‍ പ​​​​​വ​​​​​ര്‍’ എ​​​​​ന്ന ശാ​​​​​സ്ത്രീ​​​​​യ ആ​​​​​ശ​​​​​യം അ​​​​​ദ്ദേ​​​​​ഹം രൂ​​​​​പ​​​​​പ്പെ​​​​​ടു​​​​​ത്തി. രാ​​​​​സ​​​​​വ​​​​​ള​​​​​ങ്ങ​​​​​ളെ അ​​​​​മി​​​​​ത​​​​​മാ​​​​​യി ആ​​​​​ശ്ര​​​​​യി​​​​​ക്കു​​​​​ന്ന ഹ​​​​​രി​​​​​തവി​​​​​പ്ല​​​​​വ കൃ​​​​​ഷി​​​​​രീ​​​​​തി​​​​​ക​​​​​ള്‍​ക്കു വ​​​​​ലി​​​​​യൊ​​​​​രു ശാ​​​​​സ്ത്രീ​​​​​യ വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​യാ​​​​​യി​​​​​രു​​​​​ന്നു ഇ​​​ത്. മ​​​​​ണ്ണി​​​​​ന്‍റെ സ്വാ​​​​​ഭാ​​​​​വി​​​​​കശേ​​​​​ഷി മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കി വ​​​​​ള​​​​​പ്ര​​​​​യോ​​​​​ഗം ന​​​​​ട​​​​​ത്തി​​​​​യാ​​​​​ല്‍ അ​​​​​നാ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ രാ​​​​​സ​​​​​വ​​​​​ള പ്ര​​​​​യോ​​​​​ഗം ഒ​​​​​ഴി​​​​​വാ​​​​​ക്കാ​​​​​മെ​​​​​ന്നും ക​​​​​ര്‍​ഷ​​​​​ക​​​​​രു​​​​​ടെ സാ​​​​​മ്പ​​​​​ത്തി​​​​​ക ബാ​​​​​ധ്യ​​​​​ത കു​​​​​റ​​​​​യ്ക്കാ​​​​​മെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം തെ​​​​​ളി​​​​​യി​​​​​ച്ചു.

അ​​​​​മേ​​​​​രി​​​​​ക്ക​​​​​ന്‍ ക​​​​​മ്പ​​​​​നി​​​​​യാ​​​​​യ മൊ​​​​​ണ്‍​സാ​​​​​ന്‍റോ​​​​​യു​​​​​മാ​​​​​യി സ​​​​​ഹ​​​​​ക​​​​​രി​​​​​ച്ച് ഇ​​​​​ന്ത്യ വി​​​​​ക​​​​​സി​​​​​പ്പി​​​​​ച്ച ‘ബി​​​ടി വ​​​​​ഴു​​​​​ത​​​​​ന’ ഏ​​​​​റെ ച​​​​​ര്‍​ച്ച​​​​​ക​​​​​ള്‍​ക്കും വി​​​​​വാ​​​​​ദ​​​​​ങ്ങ​​​​​ള്‍​ക്കും വ​​​​​ഴി​​​​​തെ​​​​​ളി​​​​​ച്ച​​​​​പ്പോ​​​​​ള്‍ അ​​​​​തു​​​​​സം​​​​​ബ​​​​​ന്ധി​​​​​ച്ച വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ള്‍ പ​​​​​ഠി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി സു​​​​​പ്രീം​​​കോ​​​​​ട​​​​​തി നി​​​​​യ​​​​​മി​​​​​ച്ച സ്വ​​​​​ത​​​​​ന്ത്ര വി​​​​​ദ​​​​​ഗ്ധ സ​​​​​മി​​​​​തി​​​​​യു​​​​​ടെ അ​​​​​ധ്യ​​​​​ക്ഷ​​​​​നാ​​​​​യി​​​​​രു​​​​​ന്നു ഡോ. ​​​​​കെ.​​​​​പി. പ്ര​​​​​ഭാ​​​​​ക​​​​​ര​​​​​ന്‍​നാ​​​​​യ​​​​​ര്‍. ഈ ​​​​​വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ല്‍ ഇ​​​​​ന്ത്യ​​​​​യി​​​​​ലെ സു​​​​​പ്ര​​​​​ധാ​​​​​ന​​​​​മാ​​​​​യ ശാ​​​​​സ്ത്ര-​​​​​ന​​​​​യ​​​​​രൂ​​​​​പീ​​​​​ക​​​​​ര​​​​​ണ ച​​​​​ര്‍​ച്ച​​​​​ക​​​​​ളി​​​​​ല്‍ നി​​​​​ര്‍​ണാ​​​​​യ​​​​​ക പ​​​​​ങ്കു​​​​​വ​​​​​ഹി​​​​​ക്കാ​​​​​ന്‍ അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​നു ക​​​​​ഴി​​​​​ഞ്ഞു. ബി​​​​​ടി വ​​​​​ഴു​​​​​ത​​​​​ന​​​​​യു​​​​​ടെ സു​​​​​ര​​​​​ക്ഷാ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​ക​​​​​ളി​​​​​ലെ പോ​​​​​രാ​​​​​യ്മ​​​​​ക​​​​​ള്‍ ഡോ. ​​​​​കെ.​​​​​പി. പ്ര​​​​​ഭാ​​​​​ക​​​​​ര​​​​​ന്‍​നാ​​​​​യ​​​​​രു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലു​​​​​ള്ള സ​​​​​മി​​​​​തി ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ണി​​​​​ച്ചു.

ബി​​​​​ടി വ​​​​​ഴു​​​​​ത​​​​​ന​​​​​യ്ക്ക് അ​​​​​നു​​​​​മ​​​​​തി ന​​​​​ല്‍​കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി സ​​​​​മ​​​​​ര്‍​പ്പി​​​​​ച്ച സു​​​​​ര​​​​​ക്ഷാ റി​​​​​പ്പോ​​​​​ര്‍​ട്ടു​​​​​ക​​​​​ളും പ​​​​​രീ​​​​​ക്ഷ​​​​​ണരീ​​​​​തി​​​​​ക​​​​​ളും അ​​​​​പൂ​​​​​ര്‍ണ​​​​​വും അ​​​​​ശാ​​​​​സ്ത്രീ​​​​​യ​​​​​വു​​​​​മാ​​​​​ണെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു സ​​​​​മി​​​​​തി​​​​​യു​​​​​ടെ ക​​​​​ണ്ടെ​​​​​ത്ത​​​​​ല്‍. ജ​​​​​നി​​​​​ത​​​​​ക​​​​​മാ​​​​​റ്റം വ​​​​​രു​​​​​ത്തി​​​​​യ വി​​​​​ള​​​​​ക​​​​​ള്‍ ഇ​​​​​ന്ത്യ​​​​​യി​​​​​ല്‍ പ​​​​​രീ​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് കു​​​​​റ്റ​​​​​മ​​​​​റ്റ​​​​​തും സു​​​​​താ​​​​​ര്യ​​​​​വു​​​​​മാ​​​​​യ ശാ​​​​​സ്ത്രീ​​​​​യ മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​ങ്ങ​​​​​ള്‍ അ​​​​​നി​​​​​വാ​​​​​ര്യ​​​​​മാ​​​​​ണെ​​​​​ന്ന സ​​​​​മി​​​​​തി അ​​​​​ധ്യ​​​​​ക്ഷ​​​​​ന്‍റെ വാ​​​​​ദം ഒ​​​​​ടു​​​​​വി​​​​​ല്‍ സ​​​​​ര്‍​ക്കാ​​​​​രി​​​​​ന് അം​​​​​ഗീ​​​​​ക​​​​​രി​​​​​ക്കേ​​​​​ണ്ടി​​​വ​​​​​ന്നു. 2010 ഫെ​​​​​ബ്രു​​​​​വ​​​​​രി​​​​​യി​​​​​ല്‍ കേ​​​​​ന്ദ്രസ​​​​​ര്‍​ക്കാ​​​​​ര്‍ ബി​​​ടി വ​​​​​ഴു​​​​​ത​​​​​ന​​​​​യു​​​​​ടെ വാ​​​​​ണി​​​​​ജ്യാ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലു​​​​​ള്ള കൃ​​​​​ഷി​​​​​ക്ക് അ​​​​​നി​​​​​ശ്ചി​​​​​ത​​​​​കാ​​​​​ല മൊ​​​​​റ​​​​​ട്ടോ​​​​​റി​​​​​യം ഏ​​​​​ര്‍​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. ആ​​​​​യി​​​​​ര​​​​​ക്ക​​​​​ണ​​​​​ക്കി​​​​​നു ത​​​​​ന​​​​​ത് വ​​​​​ഴു​​​​​ത​​​​​ന ഇ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ ഉ​​​​​റ​​​​​വി​​​​​ട​​​​​മാ​​​​​ണ് ഇ​​​​​ന്ത്യ. അ​​​​​വി​​​​​ടേ​​​​​ക്ക് ജ​​​​​നി​​​​​ത​​​​​ക​​​​​മാ​​​​​റ്റം വ​​​​​രു​​​​​ത്തി​​​​​യ ഇ​​​​​ന​​​​​ങ്ങ​​​​​ള്‍ പ​​​​​രീ​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​ത് ത​​​​​ന​​​​​ത് ഇ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ ജ​​​​​നി​​​​​ത​​​​​കശു​​​​​ദ്ധി ന​​​​​ശി​​​​​പ്പി​​​​​ക്കു​​​​​മെ​​​​​ന്ന അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ വാ​​​​​ദം ശ​​​​​രി​​​​​യാ​​​​​ണെ​​​​​ന്ന് കാ​​​​​ലം തെ​​​​​ളി​​​​​യി​​​​​ച്ചു​​​​​കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്.

Tags : Soul of the Soil Scientific Luminary Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up