വ്യാ​ജ നോ​ട്ടു​ക​ളു​മാ​യി ഉ​ത്ത​രേ​ന്ത്യൻ സ്വദേശി പി​ടി​യി​ല്‍
Saturday, April 13, 2024 6:24 AM IST
പേ​രൂ​ര്‍​ക്ക​ട: വ്യാ​ജ നോ​ട്ടു​ക​ളു​മാ​യി എ​ത്തി​യ ഉ​ത്ത​രേ​ന്ത്യ​ക്കാ​ര​നെ പൂ​ജ​പ്പു​ര പോ​ലീ​സ് പി​ടി​കൂ​ടി. പ​ശ്ചി​മ​ബം​ഗാ​ള്‍ മാ​ല്‍​ഡ സ്വ​ദേ​ശി ധ​നേ​ഷ് (22) ആ​ണ് പി​ടി​യി​ലാ​യ​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 11ന് ​തി​രു​മ​ല വി​ജ​യ​മോ​ഹി​നി മി​ല്ലി​നു സ​മീ​പ​മാ​ണ് സം​ഭ​വം. ലോ​ട്ട​റി വി​ല്‍​പ്പ​ന​ക്കാ​ര​നാ​യ രാ​മ​ച​ന്ദ്ര​ന് 500 രൂ​പ​യു​ടെ നോ​ട്ട് ന​ല്‍​കി ലോ​ട്ട​റി ടി​ക്ക​റ്റ് വാ​ങ്ങാ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് പി​ടി​യി​ലാ​യ​ത്. പ​രി​ശോ​ധ​ന​യി​ല്‍ നോ​ട്ട് വ്യാ​ജ​മാ​ണെ​ന്നു മ​ന​സ​ലാ​യി. തു​ട​ര്‍​ന്ന് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ പോ​ലീ​സ് എ​ത്തി​യ​പ്പോ​ൾ ഇ​യ്യാ​ൾ ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് പി​ടി​കൂ​ടി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​യ്യാ​ളി​ൽ നി​ന്ന് കൂ​ടു​ത​ൽ ക​ള്ള​നോ​ട്ടു​ക​ൾ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ക​ണ്ടെ​ത്തി​യ ആ​റ് നോ​ട്ടു​ക​ളും വ‍്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ ഇ​യ്യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു.

അ​ട്ട​ക്കു​ള​ങ്ങ​ര ക​രി​മ​ഠം കോ​ള​നി​ക്കു​സ​മീ​പ​മാ​ണ് ഇ​യാ​ള്‍ താ​മ​സി​ച്ചു​വ​രു​ന്ന​ത്. പ്ര​തി​യെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.