പ്രചാരണം കളറാക്കി സ്ഥാനാർഥി മുന്നേറ്റം...
Sunday, April 14, 2024 6:28 AM IST
ആ​വേ​ശ​ത്തി​ര​യി​ള​ക്കി ഡോ. ശശി ത​രൂ​ര്‍

തി​രു​വ​ന​ന്ത​പു​രം: കോ​വ​ളം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്തി യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഡോ. ​ശ​ശി ത​രൂ​ര്‍.

കാ​ഞ്ഞി​രം​കു​ളം ജം​ഗ്ഷ​നി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച പ​ര്യ​ട​നം കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്‍. ശ​ക്ത​ന്‍ ഉ​ദ്ഘാ​ട​നം ചെയ്തു. മ​ത്സ്യ​ത്തി​ന്‍റെ രൂ​പ​വും പ​ങ്കാ​യ​വും വോ​ട്ട​ര്‍​മാ​ര്‍ ശ​ശി ത​രൂ​രി​നു കൈ​മാ​റി. 80 ഓ​ളം സ്ഥലങ്ങളിൽ സ്വീ​ക​ര​ണമേറ്റുവാ ങ്ങിയ പര്യടനം രാ​ത്രി 10 മ​ണി​യോ​ടെ വി​ഴി​ഞ്ഞം ജം​ഗ്ഷ​നി​ല്‍ സ​മാ​പി​ച്ചു.

ആ​വേ​ശം ചോ​രാ​തെ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ പ്ര​ചാ​ര​ണം

തി​രു​വ​ന​ന്ത​പു​രം: കൊ​ടും​ചൂ​ടി​ല​മ​ര്‍​ന്ന തെര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നു വേ​ന​ല്‍ മ​ഴ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ അ​ല്‍​പ്പം ആ​ശ്വാ​സ​മേ​കി​യെ​ങ്കി​ലും വി​ശ്ര​മ​മി​ല്ലാ​ത്ത പ​രി​പാ​ടി​ക​ളു​മാ​യി എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍.

പാ​റ​ശാ​ല അ​സം​ബ്ലി മ​ണ്ഡ​ലം കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു രാ​ജീ​വി​ന്‍റെ പ​ര്യ​ട​ന​ങ്ങ​ളും റോ​ഡ് ഷോ​യും. വോ​ട്ടെ​ടു​പ്പി​ന് 12 ദി​വ​സ​ങ്ങ​ള്‍ കൂ​ടി ശേ​ഷി​ക്കെ കൂ​ടു​ത​ല്‍ വോ​ട്ട​ര്‍​മാ​രി​ലെ​ത്താ​നു​ള്ള ഓ​ട്ട​ത്തി​ലാ​ണ് സ്ഥാ​നാ​ര്‍​ഥി. കൊ​റ്റാ​മം ശ്രീ​ധ​ര്‍​മ്മ​ശാ​സ്താ ക്ഷേ​ത്ര ദ​ര്‍​ശ​ന​ത്തോ​ടെ​യാ​ണ് രാ​ജീ​വ് പ​ര്യ​ട​ന​ം തുടങ്ങിയത്.

വാ​ഹ​ന പ്ര​ച​ാര​ണ ജാ​ഥ കൊ​റ്റാ​മം ജ​ംഗ്ഷ​നി​ല്‍ ബി​ജെ​പി സം​സ്ഥാ​ന വ​ക്താ​വ് എം.​എ​സ്. കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​റ​യൂ​ര്‍, പൊ​ന്‍​വി​ള, ഞാ​റ​ക്കാ​ല, പാ​റ​ശാ​ല, അ​യി​ര​ക്കു​ളം, കാ​രോ​ട് കോ​ള​നി, കൂ​ന​ന്‍​വി​ള, ക​ട​കു​ളം, ചെ​ന്നി​യോ​ട്, പൊ​ഴി​യൂ​ര്‍, പാ​ട്ട​വി​ള, ചി​ത്ത​ക്കോ​ട്, ആ​റ്റു​പു​റം, കാ​രി​യോ​ട്, ചെ​ങ്ക​ല്‍, അ​മ​ര​വി​ള എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു പ​ര്യ​ട​നം.

പന്ന്യന്‍റെ പര്യടനം രണ്ടാംഘട്ടത്തിൽ

തി​രു​വ​ന​ന്ത​പു​രം: എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പ​ന്ന്യ​ന്‍ ര​വീ​ന്ദ്ര​ന്‍ നെ​യ്യാ​റ്റി​ന്‍​ക​ര മ​ണ്ഡ​ല​ത്തി​ല്‍ ര​ണ്ടാംഘ​ട്ട പ​ര്യ​ട​നം ന​ട​ത്തി. രാ​വി​ലെ അ​തി​യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ മ​ണ​ലി വി​ള​യി​ല്‍ നി​ന്നാ​രം​ഭി​ച്ച പ​ര്യ​ട​നം എം.​വി​ജ​യ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി. എ.​എ​സ്. ആ​ന​ന്ദ​കു​മാ​ര്‍ സ്വാ​ഗ​തം പ​റ​ഞ്ഞു.​

വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ്ഥാ​നാ​ര്‍​ഥിക്ക് ആ​വേ​ശ​ക​ര​മാ​യ വ​ര​വേ​ല്‍​പ്പാ​ണ് ല​ഭി​ച്ച​ത്. പ​ര്യ​ട​നം രാ​ത്രി കു​ള​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പൂ​ഴി​ക്കു​ന്നി​ല്‍ സ​മാ​പി​ച്ചു. സ​മാ​പ​ന​യോ​ഗം എ​ന്‍സിപി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​സി.​ ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ആ​ര്‍.​എ​സ്.​ ജ​യ​ന്‍, ആ​ദ​ര്‍​ശ്, എ​ൻ. എ​സ്.​അ​ജ​യ​ന്‍, ശ​ര​ണ്‍ ശ​ശാ​ങ്ക​ന്‍, പി.​എ​സ് ആ​ന്‍റസ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.