ക്ഷേത്ര​ക്കു​ള​ത്തി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ 15 കാ​ര​ന്‍ മു​ങ്ങി മ​രി​ച്ചു
Monday, April 15, 2024 10:42 PM IST
വെ​ള​ള​റ​ട: കു​ന്ന​ത്തു​കാ​ല്‍ ചി​മ്മ​ണ്ടി ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ 15 കാ​ര​ന്‍ മു​ങ്ങി മ​രി​ച്ചു .ചാ​വ​ടി ചെ​ഴു​ങ്ങാ​നൂ​ര്‍ പു​ളി​യ​റ​ത്ത​ല​യി​ല്‍ വി​ജ​യ​ന്‍റെ​യും ക​ല​യു​ടെ​യും മ​ക​നാ​യ അ​ഭി​ന​വ് (15) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ കൂ​ട്ടു​കാ​രാ​യ മൂ​ന്നു പേ​ര്‍​ക്കൊ​പ്പം കു​ള​ത്തി​ല്‍ കു​ളി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു. കു​ള​ക്ക​ര​യി​ല്‍ നി​ന്നും വെ​ള്ള​ത്തി​ലേ​ക്ക് ചാ​ടു​ന്ന​തി​നി​ട​യി​ല്‍ അ​ടി​ത്ത​ട്ടി​ലെ ചെ​ളി​യി​ല്‍ കു​ടു​ങ്ങി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ആ​ര്‍​ക്കും നീ​ന്ത​ല്‍ അ​റി​യി​ല്ലാ​യി​രു​ന്നു.

ഇ​വ​രു​ടെ നി​ല​വി​ളി കേ​ട്ട് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി ഓ​ടി​യെ​ത്തി അ​ഭി​ന​വി​നെ ക​ര​യ്ക്കെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി​ല്ല. സ​ഹോ​ദ​ര​ന്‍ അ​രു​ണ്‍ നാ​ഥ്.