വി​ഷു ആ​ഘോ​ഷ​ത്തി​നു ക്ഷേ​ത്ര​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത് വ​ൻ ഭ​ക്ത​ജ​ന തി​ര​ക്ക്
Tuesday, April 16, 2024 12:10 AM IST
വെ​ഞ്ഞാ​റ​മൂ​ട്: വെ​ഞ്ഞാ​റ​മൂ​ട് മേ​ഖ​ല​യി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ൽ വി​ഷു ദി​ന​ത്തി​ൽ വ​ൻ ഭ​ക്ത​ജ​ന തി​ര​ക്ക്. മേ​ടം ഒ​ന്ന് പു​തു​വ​ർ​ഷ​പ്പി​റ​വി​യാ​ണ്. വ​ര്‍​ഷം മു​ഴു​വ​ന്‍ നീ​ണ്ടു​നി​ല്‍​ക്കേ​ണ്ട ന​ന്മ​ക​ളു​ടെ പ്ര​തീ​ക്ഷ​ക​ളു​മാ​യാ​ണ് വി​ഷു​പ്പു​ല​രി​യി​ലേ​ക്ക് ക​ണ്ണ് തു​റ​ക്കു​ന്ന​ത്.

ക്ഷേ​ത്ര​ങ്ങ​ളി​ലെ​ല്ലാം രാ​വി​ലെ മു​ത​ൽ ത​ന്നെ വ​ൻ ഭ​ക്ത​ജ​ന തി​ര​ക്കാ​ണ് അ​നു​ഭ​പ്പെ​ട്ട​ത്. പ്ര​ധാ​ന ക്ഷേ​ത്ര​ങ്ങ​ളാ​യ പി​ര​പ്പ​ൻ​കോ​ട്, ശ്രീ​കൃ​ഷ്‌​ണ ക്ഷേ​ത്രം, മാ​ണി​ക്കോ​ട് ശ്രീ ​മ​ഹാ​ദേ​വ ക്ഷേ​ത്രം, അ​ണ്ണ​ൽ ദേ​വീ ക്ഷേ​ത്രം, ആ​ല​ന്ത​റ സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്രം, ശ്രീ ​ധ​ർ​മ്മ ശ​സ്താ ക്ഷേ​ത്രം, മം​ഗ​ല​ത്ത്കോ​ണ​ത്ത് മാ​ട​ൻ ന​ട, കാ​വ​റ ഭ​ഗ​വ​തി ക്ഷേ​ത്രം, ന​ട​രാ​ജ ശി​വ ക്ഷേ​ത്രം, മേ​ലാം​കോ​ട് ദേ​വീ ക്ഷേ​ത്രം എ​ന്നി​വി​ടെ​യെ​ല്ലാം വി​ഷു​ക്ക​ണി ദ​ർ​ശി​ക്കാ​ൻ വ​ൻ ഭ​ക്ത​ജ​ന തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. വി​ഷു സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു.