പൂ​ന്തു​റ: പൂ​ന്തു​റ​യി​ല്‍ 1.7 ഗ്രാം ​എംഡിഎംഎ യു​മാ​യി യു​വാ​വി​നെ ഡാ​ന്‍​സാ​ഫ് സം​ഘം പി​ടി​കൂ​ടി പൂ​ന്തു​റ പോ​ലീ​സി​നു കൈ​മാ​റി.

പൂ​ന്തു​റ മു​ട്ട​ത്ത​റ ടി.​സി - 46 /596 (3) ഷി​ഫ്‌​ന മ​ന്‍​സി​ലി​ല്‍ അ​ല്‍ അ​മീ​ന്‍ (28) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ 1.20 ഓ​ടെ മാ​ണി​ക്ക​വി​ളാ​കം ജ​വ​ഹ​ര്‍ പ​ള​ളി​യ്ക്ക് സ​മീ​പം ഡാ​ന്‍​സാ​ഫ് എ​സ്ഐ അ​ജേ​ഷ്‌​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള സം​ഘം പി​ടി​കൂ​ടി​യ പ്ര​തി​യെ പൂ​ന്തു​റ പോ​ലീ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു.

പൂ​ന്തു​റ എ​സ്എ​ച്ച്ഒ സ​ജീ​വ് , എ​സ്ഐ ജ​യ​പ്ര​കാ​ശ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.