കെഎസ്ആര്‍ടിസി വികാസ് ഭവന് യൂണിറ്റ് ഇനി ഇ-ഓഫീസ് ആകും
1584801
Tuesday, August 19, 2025 2:07 AM IST
പേരൂര്‍ക്കട: കെഎസ്ആര്‍ടിസി വികാസ് ഭവന് യൂണിറ്റ് ഇനി ഇ-ഓഫീസ് ആകും. ഓഫീസ് നവീകരണത്തിന്റെ ഉദ്ഘാടനം വി.കെ പ്രശാന്ത് എംഎല്‍എ നിര്‍വഹിച്ചു.
ചടങ്ങില്‍ കുന്നുകുഴി വാര്‍ഡ് കൗണ്‍സിലര്‍ മേരി പുഷ് പം, കണ്ട്രോളിംഗ് ഇന്‍സ്പെക്ടര്‍ കെ. മനോജ്, സംഘടനാ പ്രതിനിധികളായ സുനില്‍കുമാര്‍, എസ്. സുജീഷ്, സി. ഷാജി, എസ്. സജിത്ത്, ഗ്ലാഡ്സ്റ്റണ് എന്നിവര്‍ പങ്കെടുത്തു.
കെഎസ്ആര്‍ടിസിയിലെ ഓഫീസ് നടപടിക്രമങ്ങള്‍ സുതാര്യമാക്കുന്നതിനും കാലതാമസം ഒഴിവാക്കുന്നതിനും പൊതുജനങ്ങള്‍ക്കു മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനുമായി കമ്പ്യൂട്ടര്‍വല്‍ക്കരണം സമ്പൂര്‍ണമാക്കുന്നതിന് എംഎല്‍എയുടെ വികസനഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ വികാസ് ഭവന്, പേരൂര്‍ക്കട ഡിപ്പോകള്‍ക്കായി അനുവദിച്ചിരുന്നു.
4,83,776 രൂപയാണ് അനുവദിക്കപ്പെട്ടത്. പേരൂര്‍ക്കട ഡിപ്പോയുടെ നവീകരണത്തിനു ബജറ്റില്‍നിന്ന് അഞ്ചു കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഭരണാനുമതി ഉത്തരവ് പുറപ്പെടുവിച്ചതായും സ്ട്രക്ച്ചറല്‍ ഡിസൈനും ആര്‍ക്കിടെക്ച്ചറല്‍ ഡിസൈനും പൊതുമരാമത്ത് വകുപ്പ് തയാറാക്കി വരികയാണെന്നും വി.കെ. പ്രശാന്ത് എംഎല്‍എയുടെ ഓഫീസ് അറിയിച്ചു.