ഇൻഫാം പാറശാല രൂപത കാർഷിക ജില്ലാസംഗമം
1584803
Tuesday, August 19, 2025 2:07 AM IST
നെയ്യാറ്റിൻകര : ഇൻഫാം പാറശാല കാർഷിക ജില്ലയുടെയും ക്ഷേമ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ കർഷക ദിനാചരണവും മികച്ച കർഷകരെ ആദരിക്കലും സംഘടിപ്പിച്ചു.
കൊടങ്ങാവിള സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളിയിൽ നടന്ന പരിപാടി നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. പാറശാല കാർഷിക ജില്ലാ പ്രസിഡന്റ് എൻ. ധർമരാജ് പിൻകുളം അധ്യക്ഷത വഹിച്ചു.
കുട്ടികളിൽ തന്നെ കർഷകരെ കണ്ടെത്തി, അവരെ പ്രോത്സാഹിപ്പിക്കുന്ന നൂതന സമ്പ്രദായം പരിചയപ്പെടുത്തി നമുക്ക് കിട്ടിയ ഭൂമിയെ അതേ അളവിൽ സംരക്ഷിച്ചുകൊണ്ടു വരുംതലമുറയ്ക്കു കൈമാറണമെന്ന് കെ.കെ. ഷിബു ആഹ്വാനം ചെയ്തു. ക്ഷേമയുടെ രൂപത ഡയറക്ടർ ഫാ. ജോൺ പുന്നാര അനുഗ്രഹ പ്രഭാഷണം നടത്തി. ഇൻഫാം സംസ്ഥാന സമിതി അംഗം എൻ.എസ്. സനൽകുമാർ ആമുഖ പ്രഭാഷണം നൽകി. പ്രവിതാ ബെൻസിഗർ, അനിൽകുമാർ, ജോയ് ഫ്രാൻസിസ്, സാലി, ബെന്നറ്റ്, സബിത എന്നിവർ പ്രസംഗിച്ചു. വിവിധ താലൂക്ക് സമിതികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മികച്ച കർഷകരെ ആദരിച്ചു.