എംസിഎ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു
1584797
Tuesday, August 19, 2025 2:07 AM IST
പാറശാല: മലങ്കര കാത്തലിക് അസോസിയേഷൻ (എംസിഎ )പാറശാല രൂപത സമിതിയുടെ നേതൃത്വത്തിൽ കാട്ടാക്കട എംസിഎ വൈദിക ജില്ലാ സമിതിയും പുത്തൻകാവുവിള എംസിഎ യൂണിറ്റും ചേർന്നു ഏകദിനം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
പാറശാല എംസിഎ രൂപത പ്രസിഡന്റ്് സബീഷ് പീറ്റർ തിരുവല്ലം അധ്യക്ഷത വഹിച്ചു. ലയൺസ് ഇന്റർനാഷണൽ റീജണൽ കോ-ഓർഡിനേറ്റർ ലയൺസ് ഷാജി ഡിക്രൂസ്, ലയൺസ് സുമ കെ. നായർ, ലയൺസ് ശ്രീകല, കെസിഎഫ വൈസ് പ്രസിഡന്റ് ധർമരാജ് പിൻകുളം, കാട്ടാക്കട വൈദിക ജില്ലാ പ്രസിഡന്റ് തങ്കരാജ്, ബ്രദർ ഗീവർഗീസ്, രൂപത ജോയിന്റ് സെക്രട്ടറി ബറ്റ്സി കള്ളിയാൽ, രൂപത ഭാരവാഹികളായ ജോൺ ഷൈജു, ഷൈൻ കുടയാൽ, ബിജു കണ്ടല, ചർച്ച് ട്രസ്റ്റി സെൽവൻ തുടങ്ങിയവർ നേതൃത്വം നൽകി. എസ്.കെ. ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഇസിജി പരിശോധനകളും ശ്രീനേത്ര കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാന്പും നടന്നു. 200 പേർ മെഡിക്കൽ ക്യാമ്പ് പ്രയോജനപ്പെടുത്തി. 35 പേർ വരുന്ന മെഡിക്കൽ സംഘം നേതൃത്വം നൽകി.