കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചു
1585199
Wednesday, August 20, 2025 7:07 AM IST
പാറശാല: ലോക റിക്കോര്‍ഡില്‍ ഇടം നേടിയ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവലിംഗം സ്ഥിതി ചെയ്യുന്ന ദക്ഷിണ കൈലാസം മഹേശ്വരം ശ്രീ ശിവപാര്‍വതി ക്ഷേത്രത്തില്‍നിന്നും ആരംഭിച്ച കെഎസ്ആര്‍ടിസി സിറ്റി ഫാസ്റ്റ് സര്‍വീസ് ക്ഷേത്രം മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ സാന്നിധ്യത്തില്‍ കെ. ആന്‍സലന്‍ എംഎല് എ ഫ്ലാഗ് ഓഫ് ചെയ്തു.
ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ചു നെയ്യാറ്റിന്‍കര തിരുവനന്തപുരം ചാക്ക ബൈപ്പാസ് ലുലു മാള്‍ ടെക്നോപാര്‍ക് വഴി കഴക്കൂട്ടം വരെയും തിരിച്ചും ദിവസേന മൂന്നു സര്‍വീസാണ് ക്രമീകരിച്ചിരിക്കുന്നത്.
ഉദ്ഘാടന പരിപാടിയില്‍ ക്ഷേത്ര മേല്‍ശാന്തി കുമാര്‍ മഹേശ്വരം, നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ആർടിഒ സൈജു, ബ്ലോക്ക് മെമ്പര്‍ ജോജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത് കുമാര്‍, കേശവന്‍കുട്ടി, ഗാന്ധി മിത്ര മണ്ഡലം പ്രസിഡന്റ് അഡ്വ. ജയചന്ദ്രന് നായര്‍, ക്ഷേത്ര ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.