വനിതാശാക്തീകരണം സുവിശേഷ ദർശനം: ബിഷപ് തിമോത്തി രവീന്ദർ
1585196
Wednesday, August 20, 2025 7:07 AM IST
തിരുവനന്തപുരം: വിശുദ്ധ വേദപുസ്തകം നൽകുന്ന സുവിശേഷദർശനം കാലാതീതമായി വനിതാശാക്തീകരണത്തിനുതകുന്നതാണെന്നു ദക്ഷിണ കേരള മഹായിടവക ബിഷപ് ഇൻ ചാർജ് റവ. തിമോത്തി രവീന്ദർ. കണ്ണമ്മൂല ഐക്യ വൈദിക സെമിനാരിയിലെ ത്രിദിന മാധ്യമ ശിൽപശാലയിൽ പ്രസംഗിക്കുകയായിരുന്നു ബിഷപ്.
സെമിനാരിയിലെ പുതിയ അക്കാദമിക് ബ്ലോക്കിന്റെ പ്രതിഷ്ഠാകർമം കൗൺസിൽ പ്രസിഡന്റ് റവ. ഡോ. റോയ്സ് മനോജ് വിക്ടർ നിർവഹിച്ചു. സമൂഹത്തിന്റെ ആത്യന്തിക പരിവർത്തനത്തിനും സ്ത്രീശാക്തീകരണ ത്തിനും വേദപുസ്തകദർശനം നിസ്തുലമായ പങ്കു വഹിച്ചുകൊണ്ടിരിക്കുന്നതിന്റെ തെളിവാണ് ഇന്നുണ്ടായിരിക്കുന്ന വനിതാമുന്നേറ്റമെന്നു അധ്യക്ഷപ്രസംഗത്തിൽ സെമിനാരി പ്രിൻസിപ്പൽ റവ. ഡോ. സി.ഐ. ഡേവിഡ് ജോയ് പറഞ്ഞു.
സെമിനാരി പൂർവ വിദ്യാർഥി യും നവാഭിഷിക്തനുമായ സിഎസ്ഐ കൊല്ലം-കൊട്ടാരക്കര ബിഷപ് റവ. ജോസ് ജോർജിനെ ചടങ്ങിൽ ആദരിച്ചു. എഎസ്പി സികെ അസോസിയേറ്റ് ഡയറക്ടർ യെല്ലാ സോണാവാലേ, ഡോ. സുധീർ വർഗീസ്, പ്രോഗ്രാം കോ- ഓർഡിനേറ്റർ റവ. ഡോ. സാന്റി എസ്.പോൾ, കെയുടിഎസ് ഫാക്കറ്റൽറ്റി സെക്രട്ടറി സാജുമേരി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
തുടർന്ന് യുണൈറ്റഡ് വിമൻ ഇൻ ഫെയ്ത് കമ്മ്യൂണിക്കേഷൻ ഡയറക്ടർ പ്രവീണ ബാലസുന്ദറിന്റെ നേതൃത്വത്തി ൽ ശിൽപശാല ആരംഭിച്ചു.