ബൈക്കപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
1585531
Thursday, August 21, 2025 10:08 PM IST
വിഴിഞ്ഞം : ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വിഴിഞ്ഞം മുല്ലൂർ നെല്ലിക്കുന്ന് പള്ളി നടവീട്ടിൽ സോമന്റെയും വിജയമ്മയുടെയും മകൻ സോജൻ (35) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ വിഴിഞ്ഞം -കളിയിക്കാവിള റോഡിൽ തെന്നൂർക്കോണംപട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. കോവളത്തെ സ്വകാര്യ ഹോട്ടൽ ജീവനക്കാരനായിരുന്ന സോജൻ ജോലിക്ക് പോകുന്നതിനിടയിലായിരുന്നു സംഭവം. ഭാര്യ: രേഷ്മ.എക മകൾ: ഇസഅന്നാഗബ്രിയേൽ.