അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന വാഹനത്തിന് തീപിടിച്ചു
1585197
Wednesday, August 20, 2025 7:07 AM IST
വെഞ്ഞാറമൂട്: അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന വാഹനത്തിന് തീപിടിച്ചു. ആളപായമില്ല. നേമത്തുനിന്നും ശബരിമലയിൽ പോയി മടങ്ങിയ അയ്യപ്പ ഭക്തരുടെ മഹീന്ദ്ര ടൂറിസ്റ്റ് വാഹനത്തിനാണു തീ പിടിച്ചത്. ഫയർഫോഴ്സിന്റെ അവസരോചിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി. വെഞ്ഞാറമൂട് പിരപ്പൻകോട് ജംഗ്ഷന് സമീപം സംസ്ഥാന പാതയിലായിരുന്നു അപകടം.
ബാറ്ററിയിൽ നിന്നുള്ള വയർ ഷോർട്ടായി തീപിടിക്കുകയായിരുന്നു. പുക ഉയരുന്നതു കണ്ട ഡ്രൈവർ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കി. രണ്ടുകുട്ടികൾ ഉൾപ്പെടെ 14 യാത്രക്കാരാണ് വാഹനത്തിലുണ്ടായിരുന്നത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വെഞ്ഞാറമൂട് ഫയർഫോഴ്സ് സ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.