വനിതാരത്നം പുരസ്കാരം സമ്മാനിച്ചു
1585417
Thursday, August 21, 2025 6:51 AM IST
തിരുവനന്തപുരം: വനിതാ സംരംഭങ്ങള്‍ക്ക് ആശ്വാസമേകിയ നടപടികളും സ്ത്രീശാക്തീകരണവും ഇടതു സര്‍ക്കാരിന്റെ മുഖമുദ്രയാണെന്നു മന്ത്രി ജി.ആര്. അനില്‍. ജയനാദം കാസര്‍ഗോഡ് ഏര്‍പ്പെടുത്തിയ വനിതാരത്ന പുരസ്കാരം പത്രപ്രവര്‍ത്തകയും കൃപാ ചാരിറ്റീസ് കണ്‍വീനറുമായ പി. സുബിഹ മാഹീനു സമ്മാനിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. കവടിയാര്‍ അജന്തയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വിളപ്പില്‍ രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹന്‍, കേരള പ്രവാസി സംഘം വൈസ് പ്രസിഡന്റ് കലാപ്രേമി ബഷീര്‍ ബാബു, എസ്എന്‍ഡിപി വനിതാ കണ്‍വീനര്‍ ആതിര രതീഷ്, പടവന്‍കോട് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എം. എ. റഹീം, സ്നേഹ സാന്ദ്രം ട്രസ്റ്റ് സെക്രട്ടറി ഷീജ സാന്ദ്ര തുടങ്ങിയവര്‍ പ്രസംഗിച്ചു. ഖാലിദ് പൂവല് സ്വാഗതവും സുമാമത്ത് നന്ദിയും രേഖപ്പെടുത്തി.