കരമനയാറ്റിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി
1585228
Wednesday, August 20, 2025 10:13 PM IST
പേയാട്: പേയാട് കാവടിക്കടവ് അരുവിപ്പുറം ആറ്റിൻകടവ് കുളിക്കടവിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. പേയാട് ചീലപ്പാറ കെഎസ്ഇബി ഓഫീസിനു സമീപം അതിഥി ഹൗസിൽ ഷാജി (54)യുടെ മൃതദേഹമാണ് കാട്ടാക്കട അഗ്നി രക്ഷാ സേനയും സ്കൂബ സംഘവും ചേർന്ന് കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് ഷാജിയെ വീട്ടിൽ നിന്നും കാണാതാകുന്നത്.
തുടർന്ന് വീട്ടുകാരുടെ പരാതിയിൽ പോലീസ് ഇവരുടെ മൊബൈൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിനൊടുവിലാണ് പേയാട് അരുവിപ്പുറത്തെ കുളിക്കടവിനു സമീപം മൊബൈലും ചെരിപ്പുകളും കവറും കണ്ടെത്തുന്നത്. തുറന്നു അഗ്നി രക്ഷാസേന ഇവിടെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
പ്രതികൂല സാഹചര്യമായിരുന്നു തിരച്ചിലിന് തടസം. ഇന്നലെ രാവിലെ തിരുവനന്തപുരത്തു നിന്നും സ്കൂമ്പാ ടീം എത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഒഴുക്കിൽപ്പെട്ട് അപകടത്തിൽ പെടുന്ന നിരവധി സംഭവങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട് .