സ്വപ്നവീട് കൈമാറി എസ്സിടി കോളജ് എൻഎസ്എസ് യൂണിറ്റ്
1585405
Thursday, August 21, 2025 6:44 AM IST
നേമം: ശ്രീ ചിത്തിര തിരുനാൾ എൻജി കോളജിലെ എൻഎസ്എസ് യൂണിറ്റും ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി ചേർന്നു നിർമി ച്ച പുതിയ വീട് ബൈജുവിനും കുടുംബത്തിനും കൈമാറി. ഇവർക്ക് മലയിൻകീഴിൽ ഉണ്ടായിരുന്ന മൂന്നു സെന്റ് സ്ഥലത്താണ് വീട് നിർമിച്ചു നൽകിയത്.
മന്ത്രി കെ.ബി. ഗണേഷ്കുമാർ താക്കോൽ കൈമാറി. പ്രിൻസിപ്പൽ ഡോ. സി. സതീഷ് കുമാർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ. ബാജി, വോളന്റിയർമാരായ അഭയ്, ഗംഗ, ഷാഹിർ, അന്നു എന്നിവർ പങ്കെടുത്തു. കേരള ശാസ്ത്ര സാങ്കേതിക സർവകലാശാല, കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഫൗണ്ടേഷനുമായി ചേർന്നു നടപ്പിലാക്കുന്ന സ്വപ്നക്കൂട് പദ്ധതിയുടെ ഭാഗമായാണ് വീട് നിർമിച്ചു നൽകിയത്.
എട്ടു ലക്ഷം രൂപയാണ് പദ്ധതി ചെലവ്. നാലുലക്ഷം രൂപ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ വിഹിതമായി നൽകി. ബാക്കി തുക വിദ്യാർഥികൾ, സ്ക്രാപ്പ് കളക്്ഷൻ, ബിരിയാണി ചലഞ്ച് എന്നിവയിലൂടെ സമാഹരിച്ച് നൽകുകയായിരുന്നു. പദ്ധതിയുടെ ഭാഗമായി കോളജ് നിർമിച്ചു നൽകിയ രണ്ടാമത്തെ വീടാണിത്.