തൊഴിലുറപ്പ് പദ്ധതി ക്രമക്കേട്: പ്രതിഷേധ പ്രകടനം നടത്തി
1585414
Thursday, August 21, 2025 6:51 AM IST
നെടുമങ്ങാട്: പനവൂർ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേടിലും അഴിമതിയിലും പ്രതിഷേധിച്ചു പനവൂർ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പനവൂർ ജംഗ്ഷനിൽ പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഡാഡുഷാ മണക്കാട്ടിൽ നേതൃത്വം കൊടുത്ത പ്രതിഷേധ പ്രകടനം യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് യൂസുഫ് കല്ലറ ഉത്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറിമാരായ ഉണ്ണികൃഷ്ണൻ, അൻസൽ ആറ്റിൻപുറം,അൻവർഷ പാമ്പാടി, രാഹുൽ കല്ലിയോട് പനവൂർ മണ്ഡലം സെക്രട്ടറി മാരായ ഷാൻ കല്ലിയോട്, ജുനൈഫ് പനവൂർ, സിദ്ധീഖ്,പ്രിയദർശിനി എന്നിവർ സംസാരിച്ചു.
സിപിഎം,ഡി വൈ എഫ് നേതാക്കൾ ഓവർസിയർമാരായി പ്രവർത്തിക്കുന്ന തൊഴിലുറപ്പ് വകുപ്പിലെ ക്രമക്കേട് നീതി പൂർവ്വം അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.