17.5 ലക്ഷം രൂപയുടെ ഭരണ അനുമതിയായി
1585416
Thursday, August 21, 2025 6:51 AM IST
നെടുമങ്ങാട്: ആനാട് പഞ്ചായത്തിലെ പാണയം ഗ്രാമോദ്ധാരണി ഗ്രന്ഥശാലയ്ക്ക് പുതിയ കെട്ടിടം നിർമിക്കുന്നതിന് എംഎൽ എയുടെ പ്രത്യേക വികസന പദ്ധതിയിലുൾപ്പെടുത്തി 17.5 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.
പാണയം പ്രദേശത്തെ നാട്ടുകാരുടേയും ഗ്രന്ഥശാലാ പ്രവർത്തകരുടേയും നിരന്തര ആവശ്യത്തെ തുടർന്നാണ് എംഎൽഎ ഫണ്ടിൽ നിന്ന് തുക അനുവദിച്ചു പുതിയ കെട്ടിടം നിർമിക്കുന്നത്. 60 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിൽ പ്രവർത്തിക്കാനാകാത്തതിനാൽ വാടക കെട്ടിടത്തിലാണ് ഗ്രന്ഥശാല നിലവിൽ പ്രവർത്തിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും ബ്ലോക്ക് പഞ്ചായത്ത് എൻജിനീയറിംഗ് വിഭാഗത്തിനുമാണ് നിർമാണ ചുമതല. സാങ്കേതികാനുമതി കൂടി ലഭ്യമാക്കി വളരെ വേഗത്തിൽ തന്നെ നിർമാണം ആരംഭിക്കാനാകുമെന്നു ഡി.കെ മുരളി എംഎൽഎ അറിയിച്ചു.