ലോക ഫോട്ടോഗ്രഫി ദിനം ആചരിച്ചു
1585409
Thursday, August 21, 2025 6:44 AM IST
തിരുവനന്തപുരം: മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളജിൽ ലോക ഫോട്ടോഗ്രഫി ദിനവുമായി ബന്ധപെട്ടു മാധ്യമപഠന വിഭാഗം സംഘടിപ്പിച്ച "ന്യൂസ് ലെൻസ്' പരിപാടിയിൽ പ്രശസ്ത ഫോട്ടോഗ്രാഫർ ശ്രീലക്ഷ്മി ശിവദാസ് വിദ്യാർഥികളുമായി സംവദിച്ചു.
കോളജ് മാനേജറും ഡയറക്ടറുമായ ഫാ. സിറിയക് മഠത്തിൽ സിഎംഐ, പ്രിൻസിപ്പൽ ഡോ. ജോളി ജേക്കബ്, മാധ്യമ പഠന വിഭാഗം മേധാവി മഞ്ജു റോസ് മാത്യൂസ് എന്നിവർ പങ്കെടുത്തു.
അധ്യാപകരായ എമിൽ എസ്. ഏബ്രഹാം, ഡോ. എസ്. അഖില, വി. ബിന്ദുജ, വിദ്യാർഥികളായ എസ്.ആർ.കെ ശിവാനി, ആർ. മഹിമ എന്നിവർ നേതൃത്വം നൽകി.