തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേട് : വെള്ളറട പഞ്ചായത്തിനു മുന്നില്‍ തൊഴിലാളി ധര്‍ണ
1584800
Tuesday, August 19, 2025 2:07 AM IST
വെള്ളറട: വെള്ളറട പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി മെറ്റീരിയല്‍ വര്‍ക്കില്‍ ക്രമക്കേട് കണ്ടെത്തിയ സംഭവത്തില്‍ എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന് പ്രവര്‍ത്തകര്‍ വെള്ളറട പഞ്ചായത്ത് ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. താണുപിള്ള ഉദ്ഘാടനം ചെയ്തു. എഡിഎസ് ചെയര്‍പേഴ്സണ്‍ സുധാകുമാരി അധ്യക്ഷയായി. ടി.എല്‍. രാജ്, എം.ആര്. രംഗനാഥന്, വി. സദാനന്‍, പനച്ചമൂട് ഉദയന്‍, പ്രദീപ്, ജ്ഞാനദാസ്, അജയന് എന്നിവര്‍ പ്രസംഗിച്ചു.
തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയതിലെ അഴിമതി പരിശോധിക്കുക, കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
സ്വകാര്യ വ്യക്തി ഓംബുസ്മാനു നല്കിയ പരാതിയെത്തുടര്‍ന്നു സംസ്ഥാന ഓംബുസ് വകുപ്പ് നടത്തിയ പരിശോധനയിലാണ് പഞ്ചായത്തിലെ 23 വാര്‍ഡുകളിലും നടപ്പിലാക്കിയ തൊഴിലുറപ്പ് മെറ്റീരിയല്‍ വര്‍ക്കില്‍ ഒരു കോടി രൂപയിലേറെ ക്രമക്കേടു കണ്ടെത്തിയത്.