ശന്പള പരിഷ്കരണം നടക്കാത്തത് ധൂർത്തുമൂലം: കെ. മുരളീധരൻ
1584799
Tuesday, August 19, 2025 2:07 AM IST
നേമം: സർക്കാർ ജീവനക്കാർക്കുള്ള ശമ്പള പരിഷ്കരണവും സ്ഥാനക്കയറ്റവും നടക്കാത്തതു സർക്കാരിന്റെ ധൂർത്ത് മൂലമെന്നു കെ.പിസിസി മുൻ പ്രസിഡന്റ്് കെ. മുരളീധരൻ. പാപ്പനംകോട് ശ്രീചിത്തിര തിരുനാൾ എൻജീനിയറിംഗ് കോളജ് എംപ്ലോയീസ് അസോസിയേഷന്റെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക പ്രയാസം എന്ന ഒരൊറ്റ വാക്കുകൊണ്ടു ശന്പള വർധനവും നടക്കുന്നില്ല. എല്ലാം കാര്യത്തിനും കേന്ദ്രത്തെ പഴി പറയുക മാത്രമാണു ചെയ്യുന്നത്. അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് കെ. എസ്. ഗോപകുമാർ, കെടിയു മുൻ രജിസ്ട്രാർ ഡോ. ജി.പി. പദ്മകുമാർ, കേപ്പ് എംപ്ലോയിസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ആർ. തുളസീധരൻ, വിപിൻദാസ്, ഡോ. സി.കെ. സുമേഷ്, എൽ.ബി. സുരേഷ് എന്നിവർ പങ്കെടുത്തു.