വോ​ട്ടിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ, ശേ​ഖ​ര​ണ കേ​ന്ദ്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യാ​യി
Wednesday, April 17, 2024 5:29 AM IST
മ​ല​പ്പു​റം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ​യും മ​റ്റു പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ​യും വി​ത​ര​ണ,ശേഖ​ര​ണ കേ​ന്ദ്ര​ങ്ങ​ളു​ടെ പ​ട്ടി​ക ത​യാ​റാ​യി. ജി​ല്ല​യി​ലെ 16 നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കും പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പോ​ളിം​ഗ് സാ​മ​ഗ്രി​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ക.

അ​ത​ത് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ള്ള ഉ​പ​വ​ര​ണാ​ധി​കാ​രി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും വി​ത​ര​ണം. വോ​ട്ടെ​ടു​പ്പി​ന് ശേ​ഷം ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ഈ ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ത​ന്നെ​യാ​ണ് യ​ന്ത്ര​ങ്ങ​ള്‍ തി​രി​ച്ചേ​ല്‍​പ്പി​ക്കേ​ണ്ട​ത്. ശേഖ​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നു വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ അ​ന്നു ത​ന്നെ സ്ട്രോം​ഗ് റൂ​മു​ക​ളി​ലേ​ക്ക് മാ​റ്റും.

മ​ല​പ്പു​റം ജി​ല്ല​യി​ലെ ശേഖ​ര​ണ, വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍:

കൊ​ണ്ടോ​ട്ടി (ഗ​വ​ണ്‍​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍, മേ​ല​ങ്ങാ​ടി, കൊ​ണ്ടോ​ട്ടി), മ​ഞ്ചേ​രി (ജി​ബി​എ​ച്ച്എ​സ്എ​സ് മ​ഞ്ചേ​രി ഹൈ​സ്കൂ​ള്‍), പെ​രി​ന്ത​ല്‍​മ​ണ്ണ (ഗ​വ​ണ്‍​മെ​ന്‍റ് ഗേ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍, പെ​രി​ന്ത​ല്‍​മ​ണ്ണ), മ​ങ്ക​ട (ഗ​വ​ണ്‍​മെ​ന്‍റ് മോ​ഡ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍, പെ​രി​ന്ത​ല്‍​മ​ണ്ണ), മ​ല​പ്പു​റം (ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് മ​ല​പ്പു​റം),

വേ​ങ്ങ​ര (കെ.​എം. മൗ​ല​വി മെ​മ്മോ​റി​യ​ല്‍ ഓ​ര്‍​ഫ​നേ​ജ് അ​റ​ബി​ക് കോ​ള​ജ്, തി​രൂ​ര​ങ്ങാ​ടി), വ​ള്ളി​ക്കു​ന്ന് (ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍, തി​രൂ​ര​ങ്ങാ​ടി), ഏ​റ​നാ​ട് (ജി​യു​പി​എ​സ് ചു​ള്ള​ക്കാ​ട്, മ​ഞ്ചേ​രി), നി​ല​മ്പൂ​ര്‍, വ​ണ്ടൂ​ര്‍ (മാ​ര്‍​ത്തോ​മ എ​ച്ച്എ​സ്എ​സ് ചു​ങ്ക​ത്ത​റ), തി​രൂ​ര​ങ്ങാ​ടി (തി​രൂ​ര​ങ്ങാ​ടി ഓ​ര്‍​ഫ​നേ​ജ് അ​പ്പ​ര്‍ പ്രൈ​മ​റി സ്കൂ​ള്‍), തി​രൂ​ര്‍, താ​നൂ​ര്‍, കോ​ട്ട​ക്ക​ല്‍ (സീ​തി സാ​ഹി​ബ് മെ​മ്മോ​റി​യ​ല്‍ പോ​ളി​ടെ​ക്നി​ക് കോ​ള​ജ് തി​രൂ​ര്‍),

ത​വ​നൂ​ര്‍ (കേ​ള​പ്പ​ജി കോ​ള​ജ് ഓ​ഫ് അ​ഗ്രി​ക​ല്‍​ച്ച​ര്‍ എ​ന്‍​ജി​നീ​യ​റിം​ഗ് ആ​ന്‍​ഡ് ടെ​ക്നോ​ള​ജി), പൊ​ന്നാ​നി (അ​ച്യു​ത​വാ​ര്യ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ പൊ​ന്നാ​നി). പൊ​ന്നാ​നി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ തൃ​ത്താ​ല മ​ണ്ഡ​ല​ത്തി​ല്‍ ശ്രീ​നീ​ല​ക​ണ്ഠ ഗ​വ​ണ്‍​മെ​ന്‍റ് സം​സ്കൃ​ത കോ​ള​ജ് പ​ട്ടാ​മ്പി​യാ​ണ് പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ ശേഖ​ര​ണ വി​ത​ര​ണ കേ​ന്ദ്രം.

ജി​ല്ല​യി​ല്‍ ഉ​പ​യോ​ഗി​ക്കു​ക 3324 വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍

മ​ല​പ്പു​റം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ല​പ്പു​റം ജി​ല്ല​യി​ലെ 16 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​മാ​യി ആ​കെ 3324 വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത് . റി​സ​ര്‍​വാ​യി അ​നു​വ​ദി​ച്ച വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ എ​ണ്ണം കൂ​ടി ചേ​ര്‍​ത്തു​ള്ള ക​ണ​ക്കാ​ണി​ത്.

ജി​ല്ല​യി​ല്‍ ആ​കെ 2798 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണു​ള്ള​ത്. ഓ​രോ മ​ണ്ഡ​ല​ത്തി​ലേ​ക്കും ആ​വ​ശ്യ​മാ​യ​തി​ന്‍റെ 20 ശ​ത​മാ​നം ബാ​ല​റ്റ്, ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റു​ക​ളും 30 ശ​ത​മാ​നം വി​വി​പാ​റ്റ് മെ​ഷീ​നു​ക​ളു​മാ​ണ് റി​സ​ര്‍​വാ​യി അ​ധി​കം ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

റി​സ​ര്‍​വ് അ​ട​ക്കം മ​ല​പ്പു​റം, പൊ​ന്നാ​നി (തൃ​ത്താ​ല അ​ട​ക്കം) ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​യി ആ​കെ 2827 വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളാ​ണ് (പൊ​ന്നാ​നി 1381, മ​ല​പ്പു​റം 1446) അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.