ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ സി​വി​ല്‍ സ​ര്‍​വീ​സ് അ​ക്കാ​ഡ​മി​ക്ക് അ​ഭി​മാ​ന നേ​ട്ടം; റാങ്ക് ലിസ്റ്റിൽ ഇടംനേടി റാ​ഷി​ദ് അ​ലി
Wednesday, April 17, 2024 5:29 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: ഈ ​വ​ര്‍​ഷ​ത്തെ യു​പി​എ​സ്‌​സി സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷാ ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ള്‍ പെ​രി​ന്ത​ല്‍​മ​ണ്ണ ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ സി​വി​ല്‍ സ​ര്‍​വീ​സ് അ​ക്കാ​ഡ​മി​ക്ക് അ​ഭി​മാ​ന നേ​ട്ടം. അ​ക്കാ​ഡ​മി​യി​ലെ റ​ഗു​ല​ര്‍ ബാ​ച്ച് വി​ദ്യാ​ര്‍​ഥി കോ​ഴി​ക്കോ​ട് ന​ടു​വ​ണ്ണൂ​ര്‍ ക​രു​വ​ണ്ണൂ​ര്‍ നാ​ഗ​ത്ത് വീ​ട്ടി​ല്‍ എ. ​റാ​ഷി​ദ് അ​ലി​യാ​ണ് സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ​ത്.

റി​ട്ട. അ​ധ്യാ​പ​ക​ന്‍ അ​ഹ​മ്മ​ദ് കു​ട്ടി​യു​ടെ​യും റം​ല ടീ​ച്ച​റു​ടെ​യും മ​ക​നാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് അ​ക്കാ​ഡ​മി സം​ഘ​ടി​പ്പി​ച്ച പേ​ഴ്സ​ണാ​ലി​റ്റി ടെ​സ്റ്റി​ല്‍ പ​ങ്കെ​ടു​ത്ത അ​ഞ്ചു ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്കും സി​വി​ല്‍ സ​ര്‍​വീ​സ് റാ​ങ്ക് ലി​സ്റ്റി​ല്‍ ഇ​ടം ല​ഭി​ച്ചി​ട്ടു​ണ്ട്.

മ​ല​പ്പു​റം കോ​ഡൂ​ര്‍ സ്വ​ദേ​ശി​നി ഫാ​ത്തി​മ ഷിം​ന പ​റ​വ​ത്ത്, മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി​നി എ​സ്. അ​മൃ​ത, മ​ല​പ്പു​റം സ്വ​ദേ​ശി​നി ല​ക്ഷ്മി മേ​നോ​ന്‍, പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി പി.​വി. അ​ബ്ദു​ള്‍ ഫ​സ​ല്‍, തൊ​ടു​പു​ഴ സ്വ​ദേ​ശി എ​സ്. കൃ​ഷ്ണ​കു​മാ​ര്‍ എ​ന്നി​വ​രാ​ണ് സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ല്‍ ജേ​താ​ക്ക​ളാ​യ​ത്.

പെ​രി​ന്ത​ല്‍​മ​ണ്ണ ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ സി​വി​ല്‍ സ​ര്‍​വീ​സ് അ​ക്കാ​ഡ​മി​യി​ലെ ആ​ദ്യ ബാ​ച്ചി​ലെ 100 വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ഒ​മ്പ​തു പേ​ര്‍ പ്രി​ലിം​സ് പ​രീ​ക്ഷ​യും ഇ​തി​ല്‍ മൂ​ന്നു പേ​ര്‍ മെ​യി​ന്‍​സ് പ​രീ​ക്ഷ​യും പാ​സാ​യി​രു​ന്നു.

ഇ​ന്‍റ​ര്‍​വ്യൂ​വി​ല്‍ പ​ങ്കെ​ടു​ത്ത മൂ​ന്നു പേ​രി​ല്‍ ഒ​രാ​ളാ​ണി​പ്പോ​ള്‍ റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട റാ​ഷി​ദ് അ​ലി. ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പെ​രി​ന്ത​ല്‍​മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന "ക്രി​യ’ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യു​ടെ​യും "മു​ദ്ര’ എ​ഡ്യു​ക്കേ​ഷ​ണ​ല്‍ ആ​ന്‍​ഡ് ചാ​രി​റ്റ​ബി​ള്‍ ഫൗ​ണ്ടേ​ഷ​ന്‍റെ​യും കീ​ഴി​ലാ​ണ് പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ അ​ക്കാ​ഡ​മി ഫോ​ര്‍ സി​വി​ല്‍ സ​ര്‍​വീ​സ​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

രാ​ജ്യ​ത്തെ മി​ക​ച്ച ഫാ​ക്ക​ല്‍​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ സി​വി​ല്‍ സ​ര്‍​വീ​സ് അ​ക്കാ​ഡ​മി​യി​ലെ അ​ക്കാ​ഡ​മി​ക വി​ഭാ​ഗ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.