ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്: ജി​ല്ല​യി​ൽ 5,821 പേ​ർ ഹോം ​വോ​ട്ടിം​ഗ് ഗു​ണ​ഭോ​ക്താ​ക്ക​ൾ
Sunday, April 14, 2024 5:56 AM IST
ക​ൽ​പ്പ​റ്റ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ വോ​ട്ട​ർ​മാ​രു​ടെ വീ​ട്ടി​ലെ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന ഹോം ​വോ​ട്ടിം​ഗ് സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ജി​ല്ല​യി​ൽ 5,821 പേ​ർ. 85 വ​യ​സ് ക​ഴി​ഞ്ഞ 3,187 പേ​ർ​ക്കും നേ​ര​ത്തേ അ​പേ​ക്ഷി​ച്ച ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട 2,634 പേ​ർ​ക്കു​മാ​ണ് വീ​ട്ടി​ൽ വോ​ട്ട് ചെ​യ്യാ​ൻ അ​വ​സ​രം.

ജി​ല്ല​യി​ൽ 16 മു​ത​ൽ 18 വ​രെ​യാ​ണ് ഹോം ​വോ​ട്ടിം​ഗ് സേ​വ​നം ല​ഭ്യ​മാ​കു​ക​യെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​മാ​യ ജി​ല്ലാ ക​ള​ക്ട​ർ ഡോ.​രേ​ണു​രാ​ജ് അ​റി​യി​ച്ചു. വീ​ട്ടി​ൽ​നി​ന്നു വോ​ട്ടി​ന് ജി​ല്ല​യി​ൽ അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 86 പേ​രെ നി​യ​മി​ച്ചി​ട്ടു​ണ്ട്.

മൈ​ക്രോ ഒ​ബ്സ​ർ​വ​ർ, പോ​ളിം​ഗ് ഓ​ഫീ​സ​ർ, പോ​ളിം​ഗ് അ​സി​സ്റ്റ​ന്‍റ്, പോ​ലീ​സ്, വീ​ഡി​യോ​ഗ്രാ​ഫ​ർ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന​താ​ണ് ടീം. ​അ​വ​ശ്യ​മെ​ങ്കി​ൽ ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​ർ​മാ​ർ സം​ഘ​ത്തെ അ​നു​ഗ​മി​ക്കും.