നാ​യ കു​റു​കേ ചാ​ടി; ഓ​ട്ടോ നി​യ​ന്ത്ര​ണംവി​ട്ട് മ​റി​ഞ്ഞ് ര​ണ്ടു​പേ​ർ​ക്കു പ​രി​ക്ക്
Friday, September 30, 2022 12:53 AM IST
ചെ​റു​പു​ഴ: നാ​യ കു​റു​കേ ചാ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട ഓ​ട്ടോ വൈ​ദ്യു​ത തൂ​ണി​ലി​ച്ച് ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഓ​ട്ടോ​ഡ്രൈ​വ​ർ അ​ട്ടോ​ളി ഗോ​പി(52), എ​യ്യ​ൻ​ക​ല്ല് അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ കി​ഴ​ക്കേ​പു​ര​യി​ൽ സു​ധ (41) എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
മ​ല​യോ​ര ഹൈ​വേ​യി​ൽ ചെ​റു​പു​ഴ -തി​രു​മേ​നി റോ​ഡി​ൽ പ്രാ​പ്പൊ​യി​ൽ ഈ​സ്റ്റി​ൽ ഇ​ന്ന​ലെ രാ​വി​ലെ 9.30 നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. എ​യ്യ​ൻ​ക​ല്ലി​ൽ​നി​ന്നു പ്രാ​പ്പൊ​യി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ പ്രാ​പ്പൊ​യി​ൽ, കോ​ക്ക​ട​വ്, തി​രു​മേ​നി തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷ​മാ​ണ്.