മാ​ഹി​യി​ൽ​നി​ന്നു ക​ട​ത്തി​യ ഡീ​സ​ൽ ടെ​ൻ​ഡ​റി​ലൂ​ടെ കെ​എ​സ്ആ​ർ​ടി​സി​ക്ക്
Friday, September 30, 2022 12:55 AM IST
‌ക​ണ്ണൂ​ർ: മാ​ഹി​യി​ൽ​നി​ന്ന് നി​കു​തി വെ​ട്ടി​ച്ചു ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത ഡീ​സ​ൽ കെ​എ​സ്ആ​ർ​ടി​സി ടെ​ൻ​ഡ​ർ വി​ളി​ച്ചെ​ടു​ത്തു.
11,950 ലി​റ്റ​ർ ഡീ​സ​ലാ​ണ് കെ​എ​സ്ആ​ർ​ടി​സി ടെ​ൻ​ഡ​ർ വി​ളി​ച്ചെ​ടു​ത്ത​ത്. ക‌​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന ഡീ​സ​ൽ സ​ർ​ക്കാ​ർ ക​ണ്ടു​കെ​ട്ടു​ക​യും വി​ല്പ​ന​യ്ക്കാ​യി ടെ​ൻ​ഡ​ർ ക്ഷ​ണി​ക്കു​ക​യു​മാ​യി​രു​ന്നു. ര​ണ്ടാ​ഴ്ച​മു​മ്പ് 7,87,700 രൂ​പ​യ്ക്കാ​ണ് കെ​എ​സ്ആ​ർ​ടി​സി ടെ​ൻ​ഡ​ർ വി​ളി​ച്ച​ത്.
ഇ​തി​ന് ജി​ല്ലാ​ക​ള​ക്‌​ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​ർ അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ 11,950 ലി​റ്റ​ർ ഡീ​സ​ൽ എ​ആ​ർ ക്യാ​മ്പി​ൽ​നി​ന്നും ക​ണ്ണൂ​ർ ഡി​പ്പോ​യി​ലു​ള്ള പ​മ്പി​ലേ​ക്ക് എ​ത്തി​ച്ചു. നി​ല​വി​ൽ കെ​എ​സ്ആ​ർ​ടി​സി എ​ട​ക്കാ​ടു​ള്ള സ്വ​കാ​ര്യ പ​മ്പി​ൽ​നി​ന്നാ​ണ് ക​ണ്ണൂ​ർ ഡി​പ്പോ​യി​ലേ​ക്ക് ഇ​ന്ധ​നം എ​ത്തി​ക്കു​ന്ന​ത്.
ര​ണ്ടു മാ​സം മു​ന്പാ​ണ് ത​ല​ശേ​രി കോ​ടി​യേ​രി​യി​ൽ​നി​ന്ന് നി​കു​തി വെ​ട്ടി​ച്ച് ക​ട​ത്തു​ക​യാ​യി​രു​ന്ന ഡീ​സ​ൽ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്.
ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍റെ മാ​ഹി​യി​ലെ മൂ​ല​ക്ക​ട​വി​ലെ പെ​ട്രോ​ള്‍ പ​മ്പി​ല്‍​നി​ന്ന് മ​റി​ച്ചു​വി​ല്‍​ക്കു​ന്ന​തി​നാ​യി എ​റ​ണാ​കു​ള​ത്തേ​ക്ക് കൊ​ണ്ടു​പോ​യ 12,000 ലി​റ്റ​ർ ഡീ​സ​ലാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.
പ​ന്ത​ക്ക​ല്‍ പെ​ട്രോ​ള്‍ പ​മ്പി​ല്‍​നി​ന്ന് ക​ട​ത്തി​യ ഡീ​സ​ല്‍ പോ​ലീ​സ് സം​ഘം പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
ഡ്രൈ​വ​റ​ട​ക്കം അ​റ​സ്റ്റി​ലാ​യ​തോ​ടെ ഡീ​സ​ൽ ടാ​ങ്ക​റ​ട​ക്കം എ​ആ​ർ ക്യാ​മ്പി​ലാ​യി​രു​ന്നു സൂ​ക്ഷി​ച്ചി​രു​ന്ന​ത്.