കേളകം: അടയ്ക്കാത്തോട് സെന്റ് ജോസഫ് ഹൈസ്കൂളിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ നടക്കും. രാവിലെ 10.30ന് മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യാധ്യാപകൻ വി.സി. ജോൺസൺ, പിടിഎ പ്രസിഡന്റ് ബെന്നി അറയ്ക്കമാലിൽ, മുൻ അധ്യാപകൻ സെബാസ്റ്റ്യൻ, സജി ആന്റണി, ജോൺസൺ ജോസഫ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
കോർപറേറ്റ് മാനേജർ ഫാ. സിജോ ഇളംകുന്നപ്പുഴ അധ്യക്ഷത വഹിക്കും. ഐടി ലാബ് കെ. സുധാകരൻ എംപിയും സയൻസ് ലാബ് രാജ്യസഭ എംപി വി. ശിവദാസനും ലൈബ്രറി ആൻഡ് കൗൺസിലിംഗ് റൂം ഉദ്ഘാടനം സണ്ണി ജോസഫ് എംഎൽഎയും ഉദ്ഘാടനം ചെയ്യും. സപ്ലിമെന്റ് പ്രകാശനം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിർവഹിക്കും. ചടങ്ങിൽ വിരമിച്ച പൂർവ അധ്യാപക-അനധ്യാപകരെയും ആദരിക്കും.
പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ, കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ്, ജില്ലാ കണ്ണൂർ ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ, ബ്ലോക്ക് പഞ്ചായത്തംഗം മേരിക്കുട്ടി ജോൺസൺ, കേളകം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമ്മി, കേളകം ഗ്രാമപഞ്ചായത്തംഗം ബിനു മാനുവൽ, കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്ര വ്യാസ്, തലശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസർ എൻ.എ. ചന്ദ്രിക,
ഇരിട്ടി എഇഒ ഓഫീസ് സീനിയർ സൂപ്രണ്ട് ഇ.എൻ. ബിന്ദു, പിടിഎ പ്രസിഡന്റ് ബെന്നി അറയ്ക്കമാലിൽ, ചുങ്കക്കുന്ന് ഫൊറോന വികാരി ഫാ. ജോയി തുരുത്തേൽ, അടയ്ക്കാത്തോട് സെന്റ് ജോർജ് മലങ്കര ദേവാലയ വികാരി ഫാ. വർഗീസ് ചങ്ങനാമഠം, പള്ളിയറ ദേവീക്ഷേത്രം അടയ്ക്കാത്തോട് ശാഖ പ്രസിഡന്റ് കെ.കെ. സോമൻ, പൂർവ വിദ്യാർഥി പ്രതിനിധി ജോഷി മുതലപ്ര തുടങ്ങിയവർ പങ്കെടുക്കും.