തേ​ർ​ത്ത​ല്ലി​യി​ൽ ല​ഹ​രി​വി​രു​ദ്ധ റാ​ലി​യും സ​മ്മേ​ള​ന​വും
Wednesday, November 30, 2022 12:43 AM IST
തേ​ർ​ത്ത​ല്ലി: കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി, മു​ക്തി​ശ്രീ മേ​രി​ഗി​രി മേ​ഖ​ല എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തേ​ർ​ത്ത​ല്ലി ടൗ​ണി​ൽ ല​ഹ​രി​വി​രു​ദ്ധ റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ത്തി. സ​മ്മേ​ള​നം ആ​ല​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ജി ക​ന്നി​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൊ​റോ​ന വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം മ​ഠ​ത്തി​മ്യാ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി അ​തി​രൂ​പ​ത ഡ​യ​റ​ക്‌​ട​ർ ഫാ. ​ചാ​ക്കോ കു​ടി​പ്പ​റ​മ്പി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ല​ക്കോ​ട് സി​ഐ എം. ​പി. വി​നീ​ഷ് കു​മാ​ർ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കി. കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ൻ കൊ​ല്ല​ക്കൊ​മ്പി​ൽ, മേ​രി​ഗി​രി ഫൊ​റോ​ന ദേ​വാ​ല​യ അ​സി. വി​കാ​രി ഫാ. ​ജോ​സ​ഫ് മ​ട​പ്പാ​ട്ടു​കു​ന്നേ​ൽ, കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി മേ​ൽ​വ​ട്ടം, മു​ക്തി​ശ്രീ അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഷി​നോ പാ​റ​ക്ക​ൽ, ടോ​മി വെ​ട്ടി​ക്കാ​ട്ട്, സി​സ്റ്റ​ർ ജോ​സ് മ​രി​യ സി​എം​സി, ജോ​സ് വ​ട്ട​മ​ല, സി​സ്റ്റ​ർ ജെ​സി മ​രി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി മേ​രി​ഗി​രി മേ​ഖ​ല ഡ​യ​റ​ക്‌​ട​ർ ഫാ.​ജോ​ജി കി​ഴ​ക്ക​ര​ക്കാ​ട്ട് ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി. കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ജോ​സ് ചാ​ര​ച്ചേ​രി​ൽ സ്വാ​ഗ​ത​വും മു​ക്തി​ശ്രീ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ഹെ​യ്സ​ൽ ഷാ​ജി ന​ന്ദി​യും പ​റ​ഞ്ഞു.