ബൈ​ക്കി​ൽ ക​റ​ങ്ങി​യ കു​ട്ടി​ക​ൾ പി​ടി​യി​ൽ; ആ​ർ​സി ഉ​ട​മ​ക​ൾ​ക്കെ​തി​രേ കേ​സ്
Wednesday, February 1, 2023 12:43 AM IST
മ​ട്ട​ന്നൂ​ർ: ബൈ​ക്കി​ൽ ചു​റ്റി​ക്ക​റ​ങ്ങി​യ ര​ണ്ട് കു​ട്ടി ഡ്രൈ​വ​ർ​മാ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ. ചാ​വ​ശേ​രി ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​രി​സ​ര​ത്തു​വ​ച്ചാ​ണ് വി​ദ്യാ​ർ​ഥി​ക​ളാ​യ ര​ണ്ടു​പേ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ൾ ബൈ​ക്കി​ൽ ചു​റ്റി​ക്ക​റ​ങ്ങു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മ​ട്ട​ന്നൂ​ർ സി​ഐ എം.​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ചാ​വ​ശേ​രി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്.
ലൈ​സ​ൻ​സ് പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ഡ്രൈ​വ​ർ​മാ​ർ​ക്ക് ലൈ​സ​ൻ​സ് ഇ​ല്ലെ​ന്നും പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്നും മ​ന​സി​ലാ​കു​ന്ന​ത്. തു​ട​ർ​ന്ന് ബൈ​ക്കും കു​ട്ടി​ഡ്രൈ​വ​റെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ലൈ​സ​ൻ​സ് ഇ​ല്ലാ​തെ ബൈ​ക്കോ​ടി​ച്ച​തി​ന് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ ആ​ർ​സി ഉ​ട​മ​ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തു. 25000 രൂ​പ വ​രെ പി​ഴ അ​ട​യ്ക്കാ​വു​ന്ന കു​റ്റ​മാ​ണ് ചു​മ​ത്തി​യ​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ബൈ​ക്കി​ൽ ചു​റ്റി​ക്ക​റ​ങ്ങു​ന്ന​താ​യി നേ​ര​ത്തെ പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. ബൈ​ക്കു​മാ​യി എ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ളി​ന് സ​മീ​പം നി​ർ​ത്തി​യി​ട്ടാ​ണ് ക്ലാ​സി​ലേ​ക്ക് പോ​കു​ന്ന​ത്. കു​ട്ടി​ഡ്രൈ​വ​ർ​മാ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.