ചെമ്പേരി: ലൂർദ് മാതാ ഫൊറോന ദേവാലയത്തിൽ 11 ദിവസത്തെ തിരുനാളാഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. വൈകുന്നേരം 4.15ന് വികാരി റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് കൊടിയേറ്റും. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന എന്നിവക്ക് ഫാ.ഫിലിപ്പ് ഇരുപ്പക്കാട്ട് കാർമികത്വം വഹിക്കും. നാളെ വൈകുന്നേരം 4.30 ന് റാസ കുർബാന-ഫാ.തോമസ് വട്ടംകാട്ടേൽ, ഫാ.ആന്റണി മറ്റക്കോട്ടിൽ, ഫാ.കുര്യാക്കോസ് പന്തല്ലൂപ്പറമ്പിൽ, ഫാ.തോമസ് മരശേരി, ഫാ.ജോസഫ് മടപ്പാംതോട്ട്കുന്നേൽ. ഒൻപത് വരെ എല്ലാ ദിവസവും വൈകുന്നേരം 4.30 ന് ആഘോഷമായ വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന. ഫാ.സാന്റോ പുതുമനക്കുന്നത്ത് എംസിബിഎസ്, ഫാ.മാത്യു പാലമറ്റം, റവ.ഡോ.ജോസഫ് കാക്കര മറ്റത്തിൽ, ഫാ.തോമസ് തെങ്ങുംപള്ളിൽ, ഫാ.ജയിംസ് ചെല്ലങ്കോട്ട്, ഫാ.നോബിൾ ഓണംകുളം, ഫാ.ജോസഫ് പുലിയുറുമ്പിൽ എസ് സിഎച്ച്പി എന്നിവർ വിവിധ ദിവസങ്ങളിൽ മുഖ്യകാർമികരായിരിക്കും.10 ന് വൈകുന്നേരം അഞ്ചിന് തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന. തുടർന്ന് ചെമ്പേരി ഇടവകയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും ജൂബിലി ഭവനങ്ങളുടെ താക്കോൽ ദാനവും ആർച്ച് ബിഷപ് നിർവഹിക്കും. രാത്രി ഏഴിന് വിശ്വാസ പ്രഘോഷണ റാലി നടക്കും. തുടർന്ന് ആകാശവിസ്മയം. 11 ന് വൈകുന്നേരം 4.30 ന് റവ.ഡോ.ടോം ഓലിക്കരോട്ടിന്റെ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന, ലദീഞ്ഞ്, ടൗൺ കപ്പേളയിലേക്ക് പ്രദക്ഷിണം, സമാപനാശീർവാദം.രാത്രി ഏഴിന് ഗാനമേള.