സ്വ​ന്തം ക​വി​ത​യു​മാ​യെ​ത്തി സ​മ്മാ​ന​വു​മാ​യി മ​ട​ങ്ങി
Wednesday, March 22, 2023 1:15 AM IST
ക​ണ്ണൂ​ർ: സ്വ​ന്ത​മാ​യി എ​ഴു​തി​യ ക​വി​ത​യു​മാ​യാ​ണ് ക​ണ്ണാ​ടി​പ്പ​റ​ന്പ് സ്വ​ദേ​ശി മൊ​ട​പ്പ​ത്തി നാ​രാ​യ​ണ​ൻ വ​യോ​ജ​ന ക​ലാ​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​ത്. സ്റ്റേ​ജി​ൽ ക​യ​റി ക​വി​ത ആ​ല​പി​ച്ചു, ഒ​ന്നാം സ​മ്മാ​ന​വും നേ​ടി. "സ​ത്ര​ത്തി​ന്' എ​ന്ന ക​വി​ത​യാ​ണ് 69 വ​യ​സു​ള്ള നാ​രാ​യ​ണ​ൻ എ​ഴു​തി ചിട്ട​പ്പെ​ടു​ത്തി​യ​ത്. വ​യോ​ജ​ന ക​ലാ​മേ​ള​യി​ൽ ഏ​റെ അ​ർ​ഥ​വ​ത്താ​യ​തും അ​നു​യോ​ജി​ച്ച​തു​മാ​യ ക​വി​ത​യാ​യി​രു​ന്നു ഇ​ത്.
പു​തി​യ കാ​ല​ത്ത് മ​ക്ക​ൾ ഉ​പേ​ക്ഷി​ച്ച ര​ക്ഷി​താ​ക്ക​ളു​ടെ മാ​ന​സി​കാ​വ​സ്ഥ​യാ​ണ് "സ​ത്ര​ത്തി​ന്' എ​ന്ന ക​വി​ത നാ​രാ​യ​ണ​ൻ കാ​ണി​ക​ൾ​ക്ക് മു​ന്നി​ൽ ആ​ല​പി​ച്ച​ത്. ക​വി​താ ര​ച​ന കൂ​ട​തെ നാ​ട​ക മേ​ഖ​ല​യി​ലും ത​ന്‍റെ ക​യ്യൊ​പ്പ് ചാ​ർ​ത്തി​യ ആ​ളാ​ണ് മൊ​ട​പ്പ​ത്തി നാ​രാ​യ​ണ​ൻ.
‌ 50 വ​ർ​ഷ​മാ​യി നാ​ട​ക മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​ണ്. 300 ൽ ​അ​ധി​കം നാ​ട​ക​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.
1970 ൽ ​പ​ത്താം ക്ലാ​സ് ക​ഴി​ഞ്ഞ് സ്പി​ന്നിം​ഗ് മി​ല്ലി​ലാ​ണ് ജോ​ലിക്ക് ചേർന്ന​ത്. 2012 ൽ ​ജോ​ലി​യി​ൽ നി​ന്നു പി​രി​ഞ്ഞ​പ്പോ​ൾ ക​ലാ​രം​ഗ​ത്തി​ലേ​ക്ക് തി​രി​യു​ക​യാ​യി​രു​ന്നു.