മ​ല​യോ​ര ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യ പ്ര​തി​ഷേ​ധ​റാ​ലി നടത്തി
Tuesday, March 28, 2023 1:21 AM IST
ചെ​മ്പേ​രി: റ​ബ​റി​നും നാ​ണ്യ​വി​ള​ക​ൾ​ക്കും വി​ല​സ്ഥി​ര​ത സ​ർ​ക്കാ​ർ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചെ​മ്പേ​രി പ്ര​ദേ​ശ​ത്തെ രാ​ഷ്ട്രീ​യേ​ത​ര മ​ല​യോ​ര ക​ർ​ഷ​ക കൂ​ട്ടാ​യ്മ വ​ലി​യ അ​രി​ക്ക​മ​ല​യി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ത്തി. മു​ക്തി​ശ്രീ സം​സ്ഥാ​ന വ​ക്താ​വ് ഫാ. ​ചാ​ക്കോ കു​ടി​പ്പ​റ​മ്പിൽ പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​പ്തി ന​ട​പ​ടി​ക​ൾ പി​ൻ​വ​ലി​ക്കു​ക, വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ക, റ​ബ​ർ ഇ​റ​ക്കു മ​തി തീ​രു​വ കൂ​ട്ടു​ക, റ​ബ​ർ വി​ല 300 ആ​യി നി​ജ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ അ​ടി​യ​ന്ത​ര പ്ര​ശ്ന​ങ്ങ​ൾ ജ​ന​പ​ക്ഷ​ത്തു നി​ന്ന് ഉ​യ​ർ​ത്തി​യ ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി മ​ല​യോ​ര ക​ർ​ഷ​ക​രു​ടെ സ​ക​ല​പ്ര​തീ​ക്ഷ​ക​ൾ​ക്കും ഉ​ള്ള ഉ​ത്ത​രം കൂ​ടി​യാ​ണെ​ന്ന് ജ​നം തി​രി​ച്ച​റി​ഞ്ഞി​രി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.ര​മേ​ശ​ൻ പു​തു​ശേ​രി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​കു​മാ​ര​ൻ കൂ​നും​വേ​ങ്ങ​യി​ൽ, ബാ​ബു പൊ​ന്മ​ല യി​ൽ, ജോ​ർ​ജ് പി​ണ​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.