രോ​ഗീപ​രി​ച​ര​ണ​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കി
Saturday, April 1, 2023 1:12 AM IST
ഇ​രി​ട്ടി: കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹി​ക സേ​വ​ന വി​ഭാ​ഗ​മാ​യ മ​ല​ബാ​ർ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ദേ​ശീ​യ കാ​ർ​ഷ​ക ഗ്രാ​മ വി​ക​സ​ന ബാ​ങ്കു​മാ​യി (ന​ബാ​ർ​ഡ്) സ​ഹ​ക​രി​ച്ച് മൈ​ക്കി​ൾ ഗി​രി വി​ല്ലേ​ജി​ൽ വ​നി​ത​ക​ൾ​ക്കാ​യി രോ​ഗീ​പ​രി​ച​ര​ണ പ​രി​ശീ​ല​നം ന​ൽ​കി. മൈ​ക്കി​ൾ​ഗി​രി പാ​രി​ഷ് ഹാ​ളി​ൽ ന​ബാ​ർ​ഡ് ജി​ല്ലാ ഡി​സ്ട്രി​ക്ട് ഡ​വ​ല​പ്പ്മെ​ന്‍റ് മാ​നേ​ജ​ർ ജി​ഷി മോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മൈ​ക്കി​ൾ​ഗി​രി സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി വി​കാ​രി ഫാ. ​ടോ​ബി ശൗ​ര്യ​മാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​സ് സെ​ക്ര​ട്ട​റി ഫാ. ​സി​ബി​ൻ കൂ​ട്ട​ക​ല്ലു​ങ്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. 30 വ​നി​ത​ക​ൾ​ക്കാ​യി ര​ണ്ടാ​ഴ്ച​ത്തെ രോ​ഗീ പ​രി​ച​ര​ണ പ​രി​ശീ​ല​ന​മാ​ണ് ന​ൽ​കി​യ​ത്. റി​ട്ട. ഹെ​ൽ​ത്ത് ന​ഴ്സ് കെ.​പു​ഷ്പ ക്ലാ​സു​ക​ൾ ന​യി​ച്ചു. പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഏ​ബ്ര​ഹാം ഉ​ള്ളാ​ട​പ്പു​ള്ളി​ൽ, കോ-​ഓ​ർ​ഡി​നേ​റ്റ​ർ റെ​നി സെ​ബി, പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കൃ​പ എ. ​ജോ​ർ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.