‌വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് നാ​ളെ തു​ട​ക്ക​മാ​കും
Saturday, April 1, 2023 1:13 AM IST
ത​ല​ശേ​രി സെ​ന്‍റ് ജോ​സ​ഫ് ക​ത്തീ​ഡ്ര​ൽ
ത​ല​ശേ​രി സെ​ന്‍റ് ജോ​സ​ഫ് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ക്കു​ന്ന വിശുദ്ധ വാര തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ത​ല​ശേ​രി ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഓ​ശാ​നാ ഞാ​യ​റാ​ഴ്ച രാ​വി​ലെ 7.30 ന് ​കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പ്, പ്ര​ദ​ക്ഷി​ണം, വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ ന​ട‌​ക്കും. വൈ​കു​ന്നേ​രം 5.30 ന് ​കു​രു​ത്തോ​ല വി​ത​ര​ണം, വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. പെ​സ​ഹ വ്യാ​ഴാ​ഴ്ച രാ​വി​ലെ 7.30ന് ​കാ​ൽ ക​ഴു​ക​ൽ ശു​ശ്രൂ​ഷ, വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം 4.30 ന് ​പൊ​തു ആ​രാ​ധ​ന​യും അ​പ്പം മു​റി​ക്ക​ൽ ശു​ശ്രൂ​ഷ​യും. ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച തി​രു​ക്ക​ർ​മ​ങ്ങ​ൾ രാ​വി​ലെ 7.30 ന്. ​വൈ​കു​ന്നേ​രം 5.30 ന് ​ക​ത്തീ​ഡ്ര​ൽ പ​ള്ളി​യു​ടെ മു​ന്നി​ൽ നി​ന്നും കു​രി​ശി​ന്‍റെ വ​ഴി. വ​ലി​യ ശ​നി​യാ​ഴ്ച രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വ​ലി​യ ശ​നി തി​രു​ക്ക​ർ​മ​ങ്ങ​ൾ. ഉ​യി​ർ​പ്പു ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 3.30 ന് ​ഈ​സ്റ്റ​ർ തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. രാ​വി​ലെ ഒ​ന്പ​തി​ന് വി​ശു​ദ്ധ കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കും.
ബ​ർ​ണ​ശേ​രി ഹോ​ളി ട്രി​നി​റ്റി ക​ത്തീ​ഡ്ര​ൽ
ക​ണ്ണൂ​ർ രൂ​പ​ത​യു​ടെ ഭ​ദ്രാ​സ​ന ദേ​വാ​ല​യ​മാ​യ ബ​ർ​ണ​ശേ​രി ഹോ​ളി ട്രി​നി​റ്റി ക​ത്തീ​ഡ്ര​ലി​ൽ നാ​ളെ​മു​ത​ൽ ഒ​ന്പ​തു​വ​രെ ന​ട​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഓ​ശാ​ന ഞാ​യ​റാ​ഴ്ച രാ​വി​ലെ ‌‌ഏ​ഴി​ന് ദി​വ്യ​ബ​ലി (ഇം​ഗ്ലീ​ഷ്), 8.30 ന് ​കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പ്, സെ​ന്‍റ് തെ​രേ​സാ​സ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നി​ന്ന് ദേ​വാ​ല​യ​ത്തി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. തു​ട​ർ​ന്ന് സം​യു​ക്ത ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം അ​ഞ്ചി​നും ദി​വ്യ​ബ​ലി ഉ​ണ്ടാ​യി​രി​ക്കും.
മൂ​ന്നി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​തൈ​ലാ​ശീ​ർ​വാ​ദ തി​രു​ബ​ലി​യും പൗ​രോ​ഹി​ത്യ​ദി​നാ​ച​ര​ണ​വും ന​ട​ത്തും. പൗ​രോ​ഹി​ത്യ വ്ര​ത​ന​വീ​ക​ര​ണ​വും ന​ട​ത്തു​ന്ന ഈ ​ബ​ലി​യി​ൽ രൂ​പ​ത​യി​ലെ മു​ഴു​വ​ൻ വൈ​ദി​ക​രും സ​ഹ​കാ​ർ​മി​ക​രാ​യി​രി​ക്കും. പെ​സ​ഹാ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യും തി​രു​വ​ത്താ​ഴ​പൂ​ജ​യും ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​വും രാ​ത്രി 12 വ​രെ ദി​വ്യ​കാ​രു​ണ്യാ​രാ​ധ​ന​യും ന​ട​ക്കും.
ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കു​രി​ശി​ന്‍റെ വ​ഴി ബ​ർ​ണ​ശേ​രി​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് ഹോ​ളി ട്രി​നി​റ്റി ക​ത്തീ​ഡ്ര​ലി​ൽ സ​മാ​പി​ക്കും. തു​ട​ർ​ന്ന് പീ​ഡാ​സ​ഹ​ന അ​നു​സ്മ​ര​ണ ശു​ശ്രൂ​ഷ, ദൈ​വ​വ​ച​ന പ്ര​ഘോ​ഷ​ണ ക​ർ​മം, കു​രി​ശാ​രാ​ധ​ന, ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം, ന​ഗ​രി​കാ​ണി​ക്ക​ൽ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. എ​ട്ടി​ന് രാ​ത്രി 10.30ന് ​ഉ​യി​ർ​പ്പ് തി​രു​ക്ക​ർ​മ​ങ്ങ​ൾ, പു​ത്ത​ൻ​തീ​യും വെ​ള്ള​വും വെ​ഞ്ച​രി​പ്പ്, ജ്‌​ഞാ​ന​സ്നാ​ന​വ്ര​ത​ന​വീ​ക​ര​ണം, ഉ​യ​ർ​പ്പി​ന്‍റെ ദൃ​ശ്യാ​വി​ഷ്കാ​രം തു​ട​ങ്ങി​യ​വ ഉ​ണ്ടാ​യി​രി​ക്കും. ഉ​യി​ർ​പ്പ് ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് ദി​വ്യ​ബ​ലി (ഇം​ഗ്ലീ​ഷ്). 8.30നു​ള്ള ദി​വ്യ​ബ​ലി​യോ​ടെ വി​ശു​ദ്ധ​വാ​ര ക​ർ​മ​ങ്ങ​ൾ സ​മാ​പി​ക്കും.

ശ്രീ​പു​രം സെ​ന്‍റ് മേ​രീ​സ് ‌ദേ​വാ​ല​യ​ം
കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള ശ്രീ​പു​രം സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കു​ന്ന വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​യി ക​ട്ടി​യാ​ങ്ക​ൽ നേ​തൃ​ത്വം ന​ല്കും. ഓ​ശാ​ന ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പും. പെ​സ​ഹാ വ്യാ​ഴാ​ഴ്ച രാ​വി​ലെ രാ​വി​ലെ ഏ​ഴി​ന് കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യും വി​ശു​ദ്ധ കു​ർ​ബാ​ന​യും . ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച​യും ദുഃ​ഖ​ശ​നി​യാ​ഴ്ച​യും രാ​വി​ലെ ഏ​ഴി​ന് തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. ഉ​യി​ർ​പ്പു ഞാ​യ​റാ​ഴ്ച രാ​വി​ലെ അ​ഞ്ചി​നാ​യി​രി​ക്കും തി​രു​ക്ക​ർ​മ​ങ്ങ​ൾ.