ജ​നം വ​റ​ച​ട്ടി​യി​ൽ നി​ന്ന് എ​രി​തീ​യി​ലേ​ക്ക്: കത്തോലിക്കാ കോൺഗ്രസ്
Saturday, April 1, 2023 1:13 AM IST
ത​ല​ശേ​രി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പു​തി​യ ജ​ന​ദ്രോ​ഹ ബ​ജ​റ്റ് പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന ഇ​ന്നു​മു​ത​ൽ കേ​ര​ള​ത്തി​ലെ സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ ജീ​വി​ത​ത്തി​ന്‍റെ ര​ണ്ട​റ്റം കൂ​ട്ടി​മു​ട്ടി​ക്കാ​ൻ ക​ഴി​യാ​തെ വ​റ​ച​ട്ടി​യി​ൽ നി​ന്നു എ​രി​തീ​യി​ലേ​ക്കു വീ​ഴു​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ അ​ടി​യ​ന്ത​ര ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം ആ​രോ​പി​ച്ചു. ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ സ​ർ​ക്കാ​രി​ന്‍റെ മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ചി​ട്ടും ബ​ജ​റ്റി​ലെ പു​തി​യ നി​കു​തി​ക​ളി​ൽ നി​ന്നും പി​ന്നോ​ട്ടു പോ​കാ​ൻ ത​യാ​റാ​കാ​ത്ത സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. ഇ​ന്ന് പ്ര​തി​ഷേ​ധ ദി​ന​മാ​യി ആ​ച​രി​ക്കാ​നും രൂ​പ​താ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.
അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ റ​വ.​ഡോ. ഫി​ലി​പ്പ് ക​വി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ടോ​ണി ജോ​സ​ഫ് പു​ഞ്ച​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ബേ​ബി നെ​ട്ട​നാ​നി, രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബെ​ന്നി പു​തി​യാം​പു​റം, ട്ര​ഷ​റ​ർ ഫി​ലി​പ്പ് വെ​ളി​യ​ത്ത്, ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി ചാ​ക്കോ​ച്ച​ൻ കാ​രാ​മ​യി​ൽ, വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യം​ഗം അ​ഡ്വ. ബി​നോ​യ് തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഷീ​ജ സെ​ബാ​സ്റ്റ്യ​ൻ, സി​സി​ലി പു​ഷ്പ​കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.