ല​ഹ​രി വി​രു​ദ്ധ ഓ​ട്ടോ​റി​ക്ഷ റാ​ലി സം​ഘ​ടി​പ്പി​ച്ചു
Sunday, April 2, 2023 12:58 AM IST
ക​ണ്ണൂ​ർ: ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി സം​ര​ക്ഷ​ണ സ​മി​തി ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ല​ഹ​രി വി​രു​ദ്ധ ഓ​ട്ടോ​റി​ക്ഷ റാ​ലി സം​ഘ​ടി​പ്പി​ച്ചു. പ്ര​ഭാ​ത് ജം​ഗ്ഷ​നി​ൽ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി.​പി. ജ​നാ​ർ​ദ​ന​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ്ത റാ​ലി ന​ഗ​രം ചു​റ്റി പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ സ​മാ​പി​ച്ചു. ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പൊ​തു​യോ​ഗം ഐ​എ​ൻ​എ​ൽ​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി ​ധീ​ര​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി.​പി. ജ​നാ​ർ​ദ​ന​ൻ ല​ഹ​രി വി​രു​ദ്ധ ക്ലാ​സ് എ​ടു​ത്തു. മൊ​ട​പ്പ​ത്തി നാ​രാ​യ​ണ​ന്‍റെ ഒ​റ്റ​യാ​ൾ ല​ഹ​രി വി​രു​ദ്ധ നാ​ട​ക​വും അ​ര​ങ്ങേ​റി. ഇ​ന്നും, നാ​ളേ​യു​മാ​യി സ​മ്മേ​ള​നം ന​ട​ക്കും. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10 ന് ​ജ​വ​ഹ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ജ​ന​താ ദ​ൾ -എ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​പി. ദി​വാ​ക​ര​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.