22 ഗ്രാം ​ബ്രൗ​ൺ ഷു​ഗ​റു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ
Friday, June 2, 2023 12:23 AM IST
ക​ണ്ണൂ​ർ: ന​ടാ​ൽ റെ​യി​ൽ​വേ ഗേ​റ്റി​ന് സ​മീ​പം 22 ഗ്രാം ​ബ്രൗ​ൺ​ഷു​ഗ​റു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ.​തോ​ട്ട​ട സ​മാ​ജ് വാ​ദി കോ​ള​നി​യി​ലെ മ​ഹേ​ന്ദ്ര റെ​ഡി(35) ‌യെ​യാ​ണ് എ​ട​ക്കാ​ട് എ​സ്ഐ വി​ജേ​ഷും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ത​ല​ശേ​രി ഭാ​ഗ​ത്ത് സ്ഥി​ര​മാ​യി ബ്രൗ​ൺ ഷു​ഗ​ർ എ​ത്തി​ച്ച് വി​ല്പ​ന ന​ട​ത്തു​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ മ​ഹേ​ന്ദ്ര റെ​ഡി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ കു​റ​ച്ച് നാ​ളു​ക​ളാ​യി ഇ​യാ​ളെ പോ​ലീ​സ് നി​രീ​ക്ഷി​ച്ച് വ​രി​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആ​റോ​ടെ ന​ടാ​ൽ റെ​യി​ൽ​വേ ഗേ​റ്റി​ന് സ​മീ​പ​ത്തു​നി​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ബ്രൗ​ൺ ഷു​ഗ​ർ വി​ല്പ​ന​യ്ക്കാ​യി കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് മ​ഹേ​ന്ദ്ര റെ​ഡി പി​ടി​യി​ലാ​കു​ന്ന​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.