ചാ​ലി​ങ്കാ​ൽ ബസ് അപകടം: വി​ല്ല​ന്‍ കാ​ണാ​മ​റ​യ​ത്തെ ഹ​മ്പ് ?
Tuesday, March 19, 2024 7:49 AM IST
പെ​രി​യ: ഇ​ന്ന​ലെ ന​ട​ന്ന ബ​സ് അ​പ​ക​ട​ത്തി​ന് കാ​ര​ണം ദേ​ശീ​യ​പാ​ത​യി​ലു​ള്ള യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടാ​ത്ത ഹ​മ്പ് ആ​ണെ​ന്ന ആ​രോ​പ​ണ​മു​യ​രു​ന്നു. ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചാ​ലി​ങ്കാ​ല്‍ മൊ​ട്ട​യി​ലാ​ണ് ടോ​ള്‍ ബൂ​ത്ത് സ്ഥാ​പി​ക്കു​ന്ന​ത്.

ടോ​ള്‍ ബൂ​ത്ത് വ​രാ​ന്‍ പോ​കു​ന്ന ഭാ​ഗ​ത്ത് റോ​ഡ് കോ​ണ്‍​ക്രീ​റ്റ് ചെ​യ്തി​രി​ക്കു​ക​യാ​ണ്. ടാ​ര്‍ റോ​ഡി​നെ കോ​ണ്‍​ക്രീ​റ്റ് റോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഇ​രു​ഭാ​ഗ​ത്തും ഡ്രൈ​വ​ര്‍​മാ​രു​ടെ ക​ണ്ണി​ല്‍​പ്പെ​ടാ​ത്ത ഹ​മ്പു​ക​ളുണ്ട്. ഇ​ന്ന​ലെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ബ​സ് ഹ​മ്പി​ല്‍ ക​യ​റി​യ ഉ​ട​ന്‍ മു​ന്‍​ഭാ​ഗ​ത്തെ ട​യ​റു​ക​ള്‍ ഉ​യ​ർ​ന്നു​പൊ​ങ്ങു​ക​യും ബ​സി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യു​മാ​യി​രു​ന്നുവെന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

ഇ​വി​ടെ ഹ​മ്പി​ന്‍റേ​താ​യ സൂ​ച​ന ബോ​ര്‍​ഡു​ക​ളോ യാ​തൊ​രു ത​ര​ത്തി​ലു​ള്ള മു​ന്ന​റി​യി​പ്പു​ക​ളോ ന​ല്‍​കി​യി​ട്ടി​ല്ല. മു​മ്പ് പ​ല​ത​വ​ണ വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍ ഈ ​അ​പ​ക​ട​ക്കെ​ണി​യി​ല്‍​പ്പെ​​ടു​ക​യും ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ടു​മ​റി​യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഭാ​ഗ്യം കൊ​ണ്ടു​മാ​ത്ര​മാ​ണ് അ​ന്നു വ​ലി​യ അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​കാ​തി​രു​ന്ന​തെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.