ഉ​ളി​ക്ക​ലി​ൽ പോ​ലീ​സ്-​സി​ആ​ർ​പി​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന
Sunday, March 24, 2024 7:26 AM IST
ഉ​ളി​ക്ക​ൽ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ഉ​ളി​ക്ക​ലി​ൽ ഇ​രി​ട്ടി പോ​ലീ​സ്, സി​ആ​ർ​പി​എ​ഫ് ക​മാ​ൻ​ഡോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി.

ക​ള്ള​പ്പ​ണം, ല​ഹ​രി​വ​സ്തു​ക്ക​ൾ, മ​ദ്യം എ​ന്നി​വ ഉ​ൾ​പ്പെ​ടെ ക​ട​ത്തു​ന്ന​ത് ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു പ​രി​ശോ​ധ​ന. കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യാ​യ കൂ​ട്ടു​പു​ഴ​യി​ലും ഇ​രി​ട്ടി പാ​ല​ത്തി​നു സ​മീ​പ​ത്തും ഉ​ളി​ക്ക​ൽ, മ​ണി​പ്പാ​റ, മ​ണി​ക്ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​ണു വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

ഇ​രി​ട്ടി എ​എ​സ്പി യോ​ഗേ​ഷ് മ​ന്ത​യ്യ, സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ പി.​കെ. ജി​ജേ​ഷ് ഉ​ളി​ക്ക​ൽ, പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ വി.​കെ. റ​സാ​ക്ക് എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യ്ക്കു നേ​തൃ​ത്വം ന​ൽ​കി. വ​രും ദി​വ​സ​ങ്ങ​ളി​ലും വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഇ​ത്ത​ര​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും.