ത​ന​ത് ഫ​ണ്ട് ട്ര​ഷ​റി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് നി​ർ​ദേ​ശം: കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ബ​ഹ​ളം
Sunday, March 24, 2024 7:26 AM IST
ക​ണ്ണൂ​ര്‍: ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ത​ന​ത് ഫ​ണ്ടു​ക​ൾ ട്ര​ഷ​റി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ത്തി​നെ​തി​രെ കേ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ഭ​ര​ണ-​പ്ര​തി​പ​ക്ഷ ബ​ഹ​ളം. ച​ര്‍​ച്ച​ക്കൊ​ടു​വി​ല്‍ ത​ന​ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് കേ​ര്‍​പ​റേ​ഷ​ന്‍റെ പ​ദ്ധ​തി വി​ഹി​തം ന​ട​ത്തു​ന്ന​തെ​ന്നും അ​തി​നാ​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ സ​ര്‍​ക്കു​ല​ര്‍ തത്ക്കാ​ലം ന​ട​പ്പി​ലാ​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും മേ​യ​ര്‍ മു​സ്‌​ലി​ഹ് മ​ഠ​ത്തി​ല്‍ പ​റ​ഞ്ഞ​തോ​ടെ പ്ര​തി​പ​ക്ഷം പ്ല​ക്കാ​ര്‍​ഡു​ക​ളു​മാ​യി കൗ​ണ്‍​സി​ല്‍ ഹാ​ളി​ന് ന​ടു​വി​ലെ​ത്തി മു​ദ്രാ​വാ​ക്യം വി​ളി​ച്ച് പ്ര​തി​ഷേ​ധി​ച്ചു.

തു​ട​ർ​ന്ന് യോ​ഗം ബ​ഹി​ഷ്‌​ക്ക​രി​ച്ച് കൗ​ണ്‍​സി​ല്‍ ഹാ​ളി​ന് പു​റ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു.​പ്രാ​ദേ​ശി​ക സ​ര്‍​ക്കാ​രു​ക​ള്‍ പൊ​തു ആ​വ​ശ്യ​ഫ​ണ്ടും ത​ന​തു​ഫ​ണ്ടും ലോ​ക്ക​ല്‍ ഗ​വ. ട്ര​ഷ​റി സേ​വിം​ഗ്സ് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ല്‍ നി​ക്ഷേ​പി​ക്കാ​നാ​ണ് ധ​ന​വ​കു​പ്പ് അ​ഡീ​ഷ​ന​ല്‍ സെ​ക്ര​ട്ട​റി​യു​ടെ സ​ർ​ക്കു​ല​റി​ലു​ള്ള​ത്. എ​ന്നാ​ല്‍, ഈ ​സ​ര്‍​ക്കു​ല​ര്‍ ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​നി​ല്‍ ന​ട​പ്പി​ലാ​ക്കി​ല്ലെ​ന്ന് കൗ​ൺ​സി​ല​ർ​മാ​ർ പ​റ​ഞ്ഞു.