പാ‍യ്‌വഞ്ചിയോട്ടം: ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി ജേ​താ​ക്ക​ള്‍
Sunday, March 24, 2024 7:26 AM IST
ഏ​ഴി​മ​ല: പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​മി​യി​ലെ മ​ര​ക്കാ​ര്‍ പ​രി​ശീ​ല​ന കേ​ന്ദ്രം ക​വ്വാ​യി കാ​യ​ലി​ല്‍ സം​ഘ​ടി​പ്പി​ച്ച തു​ഴ​ച്ചി​ല്‍ മ​ത്സ​ര​ത്തി​ല്‍ ടീം ​ഇ​ന​ത്തി​ല്‍ ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡമി വി​ജ​യി​ക​ളാ​യി. മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ നാ​ഷ​ണ​ല്‍ ഡി​ഫ​ന്‍​സ് അ​ക്കാ​ദ​മി ര​ണ്ടാം സ്ഥാ​നം നേ​ടി. ഫ്‌​ളീ​റ്റ് ഇ​ന​ത്തി​ല്‍ ഇ​ന്ത്യ​ന്‍ നാ​വി​ക അ​ക്കാ​ഡ​മി​യി​ലെ ജി.​വൈ. റെ​ഡ്ഡി​ക്കാ​ണ് ഒ​ന്നാം സ്ഥാ​നം.

അ​ഞ്ച് വ​നി​താ കാ​ഡ​റ്റു​ക​ള്‍ അ​ട​ക്കം 24 പേ​ര്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്തു. നാ​വി​ക സേ​ന​യി​ലേ​ക്ക് ക​ഴി​വു​ള്ള സേ​നാം​ഗ​ങ്ങ​ളെ വാ​ര്‍​ത്തെ​ടു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു മ​ത്സ​രം. 21 മു​ത​ല്‍ വി​സ്തൃ​ത​മാ​യ ക​വ്വാ​യി കാ​യ​ലി​ല്‍ ന​ട​ത്തി വ​ന്ന മ​ത്സ​ര​ത്തി​നാ​ണ് ഇ​തോ​ടെ സ​മാ​പ​ന​മാ​യ​ത്.