അ​ഞ്ചു​മാ​സം പ്രാ​യ​മു​ള്ള പെ​ൺ​കു​ഞ്ഞ് കി​ട​ക്ക​യി​ൽ മ​രി​ച്ച നി​ല​യി​ൽ
Monday, March 25, 2024 10:13 PM IST
ത​ല​ശേ​രി: അ​ഞ്ചു മാ​സം പ്രാ​യ​മു​ള്ള പെ​ൺ​കു​ഞ്ഞി​നെ കി​ട​ക്ക​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. എ​ര​ഞ്ഞോ​ളി ചു​ങ്ക​ത്തെ സു​ദീ​പ​ത്തി​ൽ അ​നൂ​പ്-​നി​ഷ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ യാ​ഷി​ക​യാ​ണ് മ​രി​ച്ച​ത്.

ദ​മ്പ​തി​ക​ളു​ടെ ഇ​ര​ട്ട​ക്കു​ട്ടി​ക​ളി​ലൊ​ന്നാ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി മു​ല​പ്പാ​ൽ കു​ടി​ച്ച് കി​ട​ന്ന​താ​യി​രു​ന്നു. പു​ല​ർ​ച്ച​യോ​ടെ​യാ​ണ് കു​ട്ടി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം പി​ന്നീ​ട് ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

ത​ല​ശേ​രി പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ ശേ​ഷം പോ​ലീ​സ് സ​ർ​ജ​ൻ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി. മു​ല​പ്പാ​ൽ തൊ​ണ്ട​യി​ൽ കു​രു​ങ്ങി​യ​താ​കാ​മെ​ന്ന് സം​ശ​യി​ക്കു​ന്നു. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തി​നു ശേ​ഷ​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​വു​ക​യു​ള്ളൂ​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി സം​സ്ക​രി​ച്ചു