കളംനിറഞ്ഞ് സ്ഥാ​നാ​ര്‍​ഥികൾ
Tuesday, March 26, 2024 7:56 AM IST
കെ. ​സു​ധാ​ക​ര​ൻ ക​ണ്ണൂ​ർ മ​ണ്ഡ​ല​ത്തി​ൽ

കണ്ണൂർ: യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ക​ണ്ണൂ​ര്‍ നി​യോ​ക മ​ണ്ഡ​ല​ത്തി​ല്‍ തൊ​ഴി​ലാ​ളി​ക​ളെ​യും വി​ദ്യാ​ര്‍​ഥിക​ളെ​യും ഐ​ടി രം​ഗ​ത്തെ വി​ദ​ഗ്ദ്ധ​രേ​യും സ​ന്ദ​ര്‍​ശി​ച്ച് വോ​ട്ട​ഭ്യ​ര്‍​ഥി​ച്ചു. ചാ​ല ചി​ന്മ​യാ ആ​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജ് ചി​ന്മ​യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി, കാ​ഞ്ഞി​രോ​ട് നെ​ഹർ ആ​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ​ന്ദ​ര്‍​ശി​ച്ച് വി​ദ്യാ​ര്‍​ഥിക​ളു​മാ​യി സം​വ​ദി​ച്ചു.

ശ​ബ​രി ക​മ്പ​നി​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷം കാ​ഞ്ഞി​രോ​ട് ടെ​ക്‌​നോ പാ​ര്‍​ക്കി​ലെ​ത്തി​യ സ്ഥാ​നാ​ര്‍​ഥി ഐ​ടി മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളെ​യും നേ​രി​ല്‍ ക​ണ്ടു.
അ​ന്ത​രി​ച്ച പ്ര​മു​ഖ സാ​ഹി​ത്യ​കാ​ര​ന്‍ ടി.​എ​ൻ. പ്ര​കാ​ശ​ന്‍റെ വീ​ട്ടി​ലെ​ത്തി ഭൗ​തി​ക​ദേ​ഹ​ത്തി​ല്‍ അ​ന്ത്യോ​പ​ചാ​രം അ​ര്‍​പ്പി​ച്ചു. വ​ലി​യ​ന്നൂ​ര്‍ ഹോ​ളി​മൗ​ണ്ട് ആ​തു​രാ​ല​യ​ത്തി​ലെ​ത്തി അ​വി​ട​ത്തെ അ​ന്തേ​വാ​സി​ക​ളെ നേ​രി​ല്‍​ക്ക​ണ്ട് വോ​ട്ട​ഭ്യ​ര്‍ഥി​ച്ചു.

വിദ്യാർഥികളെകണ്ട് എം.​വി. ജ​യ​രാ​ജ​ൻ

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​വി. ജ​യ​രാ​ജ​ൻ ക​ണ്ണൂ​ർ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി. കാ​ഞ്ഞി​രോ​ട് നെ​ഹ​ർ കോ​ള​ജ്, മു​ണ്ടേ​രി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ, വാ​രം യു​പി സ്‌​കൂ​ൾ, മ​ല​ബാ​ർ ബി​എ​ഡ് കോ​ള​ജ് ച​ക്ക​ര​ക്ക​ല്ല് എ​ന്നി​വി​ട​ങ്ങ​ളി​ൽ വോ​ട്ട​ഭ്യ​ർ​ഥ​ന ന​ട​ത്തി. തു​ട​ർ​ന്ന് ക​ണ്ണൂ​രി​ലെ മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ളി​ലും എ​ത്തി സ​ഹ​ക​ര​ണ​വും വോ​ട്ടും അ​ഭ്യ​ർ​ഥി​ച്ചു.
അ​ന്ത​രി​ച്ച ചെ​റു​ക​ഥാ​കൃ​ത്ത് ടി​എ​ൻ പ്ര​കാ​ശി​ന്‍റെ വീ​ട്ടി​ലും അ​ന്ത​രി​ച്ച എ​ൻ​ജി​ഒ യൂ​ണി​യ​ൻ പ്ര​വ​ർ​ത്ത​ക​ൻ മാ​ച്ചേ​രി​യി​ലെ അ​ഭി​ലാ​ഷി​ന്‍റെ വീ​ട്ടി​ലും എ​ത്തി അ​ന്ത്യോപ​ചാ​രം അ​ർ​പ്പി​ച്ചു.

സി. ​ര​ഘു​നാ​ഥ് മ​ട്ട​ന്നൂ​രി​ൽ

ക​ണ്ണൂ​ര്‍ ലോ​ക​സ​ഭാ മ​ണ്ഡ​ലം എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി സി. ​ര​ഘു​നാ​ഥ് മ​ട്ട​ന്നൂ​ര്‍. ചി​റ്റാ​രി​പ്പ​റ​ന്പ് മേ​ഖ​ല​ക​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തി. ക​ണ്ണ​വ​ത്ത് ശ്യാ​മ​പ്ര​സാ​ദി​ന്‍റെ സ്മൃ​തി​കു​ടീ​ര​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി​യ ശേ​ഷ​മാ​ണ് പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്. വ​ലി​യ വെ​ളി​ച്ചം വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ലെ വി​വി​ധ വ്യ​വ​സാ​യ ശാ​ല​ക​ളി​ല്‍ തൊ​ഴി​ലാ​ളി​ക​ളെ സ​ന്ദ​ര്‍​ശി​ച്ച് വോ​ട്ട​ഭ്യ​ർ​ഥി​ച്ചു.​

തു​ട​ര്‍​ന്ന് കൂ​ത്തു​പ​റ​മ്പ് നി​ര്‍​മ​ല​ഗി​രി കോ​ള​ജി​ല്‍ അ​ധ്യാ​പ​ക​രോ​ടും വി​ദ്യാ​ർ​ഥി​ക​ളോ​ടും വോ​ട്ട​ഭ്യ​ർ​ഥി​ക്കു​ക​യും വി​ദ്യാ​ർ​ഥി​ക​ളു​മാ​യും സം​വ​ദി​ക്കു​ക​യും ചെ​യ്തു.​ പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ടി.​കെ. സെ​ബാ​സ്റ്റ്യ​ന്‍ ര​ഘു​നാ​ഥി​നെ സ്വീ​ക​രി​ച്ചു. മ​ട്ട​ന്നൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ര​ഘ​നാ​ഥി​നെ എം​ഡി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​രി​ച്ചു.

വി​മാ​ന​ത്താ​വ​ള വി​ക​സ​ന​ത്തെ​കു​റി​ച്ചും ര​ഘു​നാ​ഥ് അ​ദ്ദേ​ഹ​വു​മാ​യി സം​സാ​രി​ച്ചു. വൈ​കു​ന്നേ​രം മ​ട്ട​ന്നൂ​ര്‍ ന​ഗ​ര​ത്തി​ല്‍ പ​ര്യ​ട​നം ന​ട​ത്തി. വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും അ​ദ്ദേ​ഹം നേ​രി​ട്ട് ആ​ളു​ക​ളെ ക​ണ്ട് വോ​ട്ട​ഭ്യ​ർ​ഥി​ച്ചു. തി​ല്ല​ങ്കേ​രി​യി​ല്‍ കു​ടും​ബ യോ​ഗ​ത്തി​ലും പ​ങ്കെ​ടു​ത്തു.