വാ​ക്ക് വി​ത്ത് എം​എ​ൽ​എ പ​ദ്ധ​തി​ക്ക് തു​ട​ക്കമായി
Tuesday, March 26, 2024 7:56 AM IST
ആ​ല​ക്കോ​ട്: വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി ല​ക്ഷ്യം വ​ച്ച് ഇ​രി​ക്കൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ന​ട​പ്പാക്കു​ന്ന വാ​ക്ക് വി​ത്ത് എം​എ​ൽ​എ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള സി​യു​ഇ​ടി യൂ​ണി​റ്റ് വാ​ക്കി​ന് തു​ട​ക്ക​മാ​യി.

മ​ണ്ഡ​ല​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ളെ രാ​ജ്യ​ത്തെ ഉ​ന്ന​ത സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന​താ​ണ് സി​യു​ഇ​ടി യൂ​ണി​റ്റി​ന്‍റെ ല​ക്ഷ്യം.

ഡ​ൽ​ഹി യൂ​ണി​വേ​ഴ്‌​സി​റ്റി, പോ​ണ്ടി​ച്ചേ​രി യൂ​ണി​വേ​ഴ്‌​സി​റ്റി, ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ 46 കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളും 32 സം​സ്ഥാ​ന സ​ർ​വ​ക​ലാ​ശാ​ല​ക​ളും, കൂ​ടാ​തെ 20 ഡീം​മ​ഡ് യൂ​ണി​വേ​ഴ്‌​സി​റ്റി​ക​ൾ, 98 സ്വ​കാ​ര്യ യൂ​ണി​വേ​ഴ്‌​സി​റ്റി​ക​ൾ, ആ​റ് സ​ർ​ക്കാ​ർ യൂ​ണി​വേ​ഴ്‌​സി​റ്റി​ക​ളി​ലേ​ക്ക​മു​ള്ള പ്ര​വേ​ശ​ന​ത്തി​ന് വി​ദ്യാ​ർ​ഥി​ക​ളെ പ്രാ​പ്ത​രാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.
ര​ജി​സ്ട്രേ​ഷ​ന് ഇ​രി​ക്കൂ​ർ ഇ​ന്നൊ​വേ​ഷ​ൻ സെ​ന്‍റ​ർ കേ​ന്ദ്രീ​ക​രി​ച്ച് ഹെ​ൽ​പ് ഡെ​സ്‌​കും ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ സൗ​ജ​ന്യ പ​രി​ശീ​ല​ന​വും ഒ​രു​ക്കു​മെ​ന്ന് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ അ​റി​യി​ച്ചു.