വ​യ​ക്ക​ര ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ശ​താ​ബ്ദി​യാ​ഘോ​ഷ ഉ​ദ്ഘാ​ട​നം നാ​ളെ
Tuesday, March 26, 2024 7:56 AM IST
ചെ​റു​പു​ഴ: വ​യ​ക്ക​ര ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ശ​താ​ബ്ദി​യാ​ഘോ​ഷ ഉ​ദ്ഘാ​ട​നം നാ​ളെ ന​ട​ക്കു​മെ​ന്നും എ​ല്ലാ​വി​ധ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യും സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​ത്രസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വൈ​കു​ന്നേ​രം 6.30ന് ​ന​ട​ക്കു​ന്ന ​സ​മ്മേ​ള​നത്തിൽ പ്ര​ശ​സ്ത ഗാ​നര​ച​യി​താ​വും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ വി​ദ്യാ​ധ​ര​ൻ മാ​സ്റ്റ​ർ ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ശ​താ​ബ്തി​യാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ പി.​എ​ൻ. മ​നോ​ജ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ഇ​തോ​ടൊ​പ്പം വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​രാ​യ കെ. ​വി​നോ​ദ് കു​മാ​ർ, എ​സ്. വാ​സു​ദേ​വ​ൻ, സി.​വി. മേ​രി, പി.​കെ. അ​മ്മി​ണി എ​ന്നി​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പും ന​ൽ​കും.

ഉ​ച്ച​യ്ക്ക് 12 മു​ത​ൽ പ്രീ ​പ്രൈ​മ​റി ഫെ​സ്റ്റ്. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ. രാ​ത്രി 8.30ന് ​മാ​ജി​ക് സി​ൽ​സി​ല. ശ​താ​ബ്ദി​യാ​ഘോ​ഷ​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി ഇ​ന്ന് പാ​ടി​യോ​ട്ടു​ചാ​ൽ ടൗ​ണി​ലേ​യ്ക്ക് വി​ളം​ബ​ര ഘോ​ഷ​യാ​ത്ര ന​ട​ക്കും.

പ​ത്രസ​മ്മേ​ള​ന​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് എ.​കെ. റെ​ജീ​ന, മു​ഖ്യാ​ധ്യാ​പി​ക കെ.​ടി. സ്മി​ത, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​രാ​ജ​ൻ, സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ പി.​എ​ൻ. മ​നോ​ജ് കു​മാ​ർ, കെ.​കെ.​വി. സു​ധീ​ർ ബാ​ബു, എം.​വി. രാ​ഘ​വ​ൻ, കെ.​കെ. സു​രേ​ഷ്കു​മാ​ർ, കെ.​വി. മോ​ഹ​ന​ൻ, സ്കൂ​ൾ ചെ​യ​ർ​മാ​ൻ അ​ന​ന്യ ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.