പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ
Tuesday, March 26, 2024 7:56 AM IST
കൂ​ത്തു​പ​റ​മ്പ്: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ബാ​ര്‍​ബ​ര്‍ ഷോ​പ്പ് ഉ​ട​മ അ​റ​സ്റ്റി​ല്‍. കൂ​ത്തു​പ​റ​മ്പ് ടൗ​ണി​ല്‍ ബാ​ര്‍​ബ​ര്‍ ഷോ​പ്പ് ന​ട​ത്തു​ന്ന ആ​മ്പി​ലാ​ട് സ്വ​ദേ​ശി രാ​ജ​നെ(65) യാ​ണ് കൂ​ത്തു​പ​റ​മ്പ് ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​ജി​ത്ത് അ​റ​സ്റ്റ് ചെ​യ്ത​ത്.​

പോ​ക്‌​സോ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് പ്ര​തി​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്.​ ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സ​ഹോ​ദ​രി​യു​ടെ മു​ടി വെ​ട്ടി​ക്കാ​നെ​ത്തി​യ പ​തി​മൂ​ന്ന്കാ​രി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെന്നാ​ണ് കേ​സ്. പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് രാ​ജ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.